ഫൗസിയ കിടങ്ങയത്തിൽ നിന്ന് പാലിയേറ്റീവ് കെയർ ഭാരവാഹികൾ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നു

ലോകകപ്പ് ആവേശം കാരുണ്യത്തിന്റെ വഴിയിൽ; നാടിനൊരു സ്നേഹസമ്മാനവുമായി പന്തല്ലൂർ 'മോർണിംഗ് ഫുട്ബോൾ വൈബ്'

പന്തല്ലൂർ:ഫുട്ബോൾ ലോകകപ്പ് ആവേശത്തെ ആഘോഷങ്ങളിലൊതുക്കാതെ, മാതൃകാപരമായ സാമൂഹിക സേവനമാക്കി മാറ്റുകയാണ് പന്തല്ലൂരിലെ 'മോർണിംഗ് ഫുട്ബോൾ വൈബ്' എന്ന യുവജന കൂട്ടായ്മ. ആനക്കയം മുതൽ കിടങ്ങയം വരെയുള്ള യുവാക്കൾ ഒത്തുചേർന്ന്, പന്തല്ലൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് പുതിയൊരു ഹോം കെയർ വാഹനം സംഭാവന ചെയ്ത് നാടിന് തന്നെ അഭിമാനമായിരിക്കുകയാണ്.

കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തിയും ആർപ്പുവിളിച്ചും മാത്രം തീരുന്നതല്ല ഫുട്ബോൾ ആവേശമെന്നും, അത് സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്നുമുള്ള തിരിച്ചറിവാണ് ഇത്തരമൊരു ആശയത്തിലേക്ക് ഇവരെ നയിച്ചത്. വലിയൊരു ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ, സാമൂഹിക പ്രവർത്തക ഫൗസിയ കിടങ്ങയത്തിൽ നിന്ന് പാലിയേറ്റീവ് കെയർ ഭാരവാഹികൾ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.

മുടിക്കോട് റോയൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പന്തല്ലൂരിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ മിനി സ്റ്റേഡിയത്തിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയ ഇല്ലിക്കൽ റസാഖിനെ ആദരിച്ചു. റമീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.എം. ഫൈസൽ, കെ.കെ. സിറാജ്, എം.പി. ഷാഫി എന്നിവർ ചേർന്ന് മുഖ്യാതിഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.

ജില്ലാ പഞ്ചായത്ത് അംഗം കെ.വി. മുഹമ്മദാലി, അൻസിൽ മഞ്ചേരി, നടി കവിത ബൈജു എന്നിവർ മുഖ്യാതിഥികളായി. കെ.പി. നൗഷാദ്, കെ. മുനീർ, പി.പി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. സി.എം. സിറാജുദ്ദീൻ സ്വാഗതവും സി.എച്ച്. അനീസ് നന്ദിയും പറഞ്ഞു. ടി. അനീസ് മാസ്റ്റർ, പി.പി. രാജേന്ദ്രബാബു, ജോജോ മാസ്റ്റർ, സി.എം. സഹീർ, കെ.പി. മുഹമ്മദ് ഷാഫി, സി.പി. മുഹമ്മദ് മാസ്റ്റർ, റഷീദ് മന്നിയിൽ തുടങ്ങിയവർ സംസാരിച്ചു. മോർണിംഗ് ഫുട്ബോൾ വൈബ് കുടുംബാംഗങ്ങളും പാലിയേറ്റീവ് വളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Tags:    
News Summary - World Cup excitement on the path of compassion; Pantalloor Morning Football Vibe with a loving gift to the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.