തിരുവമ്പാടി: ആനക്കാംപൊയിലിൽ പൊതുമരാമത്ത് റോഡ് അളക്കണമെന്ന പരാതിയിൽ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. റോഡ് അളക്കുന്നതിരെയുള്ള സ്‌റ്റേ നീക്കിയ ഉത്തരവിലാണ് കോടതി നിർദേശം. പൊതുപ്രവർത്തകനായ ജോമോൻ ലൂക്കോസ് നൽകിയ പരാതി പ്രകാരം റോഡ് അളക്കാൻ താലൂക്ക് സർവേയർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളി വികാരിയുടെ പരാതിയിൽ ഹൈകോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു. തുടർവാദങ്ങളെ തുടർന്നാണ് ഇപ്പോൾ കോടതി സ്‌റ്റേ നീക്കിയത്. സർവേ രേഖകൾ പരിശോധിച്ച് കക്ഷികൾക്ക് നോട്ടീസ് കൊടുത്ത് റോഡ് അളക്കാനാണ് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. പള്ളി വികാരി ജോസഫ് മഞ്ഞകഴക്കുന്നേൽ, ജോമോൻ ലൂക്കോസ്, ഷംസുദ്ദീൻ നമ്പുതൊടിക, പൊതുമരാമത്ത് അസി. എൻജിനീയർ എന്നിവരെ വിളിച്ച് ഹിയറിങ് നടത്തി തീരുമാനമറിയിക്കാനും നിർദേശമുണ്ട്. ജോമോൻ ലൂക്കോസിെൻറ പരാതിയുടെ പകർപ്പ് രണ്ടാഴ്ചക്കകം പള്ളി വികാരിക്ക് കൈമാറണം. ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളി കൈയേറിയ പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജോമോൻ ലൂക്കോസ് താമരശ്ശേരി തഹസിൽദാർക്ക് പരാതി നൽകിയിരുന്നത്. 'ആനക്കാംപൊയിൽ റോഡ്: കോടതിവിധി നടപ്പാക്കണം' തിരുവമ്പാടി: ആനക്കാംപൊയിലിലെ പൊതുമരാമത്ത് റോഡ് അളക്കാനുള്ള കോടതിവിധി നടപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് തിരുവമ്പാടി സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആവശ്യപ്പെട്ടു. സി.സി. സദാനന്ദൻ, മാത്യു കാരിക്കാട്ടിൽ, സാലസ് മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.