മടവൂർ മൃഗാശുപത്രി കെട്ടിടം യാഥാർഥ്യമാകുന്നു

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ സർക്കാർ മൃഗാശുപത്രി കെട്ടിട നിർമാണം അന്തിമഘട്ടത്തിലേക്ക്. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന മൃഗാശുപത്രി അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് മുൻ എം.എൽ.എ വി.എം. ഉമ്മർ മുഖേന അന്നത്തെ കൃഷി മന്ത്രി കെ.പി. മോഹനൻ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം പണി നടക്കുന്നത്. മുൻ പഞ്ചായത്ത് ഭരണസമിതി അംഗം ടി.കെ. അബൂബക്കർ മുൻകൈയെടുത്ത് പൈമ്പാലശ്ശേരി പറയങ്ങോട്ടുതാഴത്ത് 20 സ​െൻറ് ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടനിർമാണം നടത്തുന്നത്. മൃഗാശുപത്രി കെട്ടിട നിർമാണസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, മലയിൽ ഷംസിയ, റിയാസ് ഖാൻ, മൊടയാനി സാബിറ, ഡോ. പ്രിൻസി, അനീസ് ബാബു എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.