അഴിമതി വിജിലൻസ് അന്വേഷിക്കണം--യൂത്ത് ലീഗ് നരിക്കുനി: താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളജിൽ ഓഡിറ്റോറിയത്തിന് അനുവദിച്ച 25 ലക്ഷം വകമാറ്റി സ്റ്റേജ് നിർമിച്ച് ബാക്കി 20 ലക്ഷത്തിലധികം രൂപയുടെ അഴിമതി നടത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മടവൂരിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടന്നു. യോഗത്തിൽ പ്രസിഡൻറ് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. എ.പി. നാസർ, കെ. അബ്്ദുസ്സലാം, വി.സി. റിയാസ് ഖാൻ, ഒ.കെ. ഇസ്മാഇൗൽ, സി. മുഹമ്മദ്, എ.പി. അബു, മുനീർ പുതുക്കുടി, നവാസ് ഇല്ലത്ത്, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി എ.പി. യൂസുഫലി സ്വാഗതവും പി. അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.