അസെറ്റ്​ ജില്ല കൺവെൻഷൻ

കോഴിക്കോട്: അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അെസറ്റ്) ജില്ല കൺവെൻഷൻ ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്നു. കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിൽ അധ്യാപകർക്കും ജീവനക്കാർക്കും നിർണായക പങ്കുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. അസെറ്റ് ജില്ല പ്രസിഡൻറ് കെ.ജി. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. അെസറ്റ് സംസ്ഥാന പ്രസിഡൻറ് സുനിൽ വെട്ടിയറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബഷീർ വല്ലപ്പുഴ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് ടി.കെ. മാധവൻ എന്നിവർ സംസാരിച്ചു. അസെറ്റ് ജില്ല സെക്രട്ടറി അഷ്റഫ് പേരാമ്പ്ര സ്വാഗതവും ജോ. സെക്രട്ടറി ഷഫീഖ് ഒാമശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.