മുക്കം: സബ് ജില്ലാതലത്തിലെ പ്രവൃത്തി പരിചയമേളയിലെ ഗ്ലാമർ മത്സരമായ സ്റ്റഫ്ഡ് ടോയ്സ് നിർമാണത്തിനുള്ള പ്രത്യേകതരത്തിലുള്ള തുണികൾക്ക് പൊള്ളുന്ന വിലയായതിനാൽ മത്സരാർഥികൾ കുറയുന്നു. ചെമ്മരിയാടിൻ രോമങ്ങൾകൊണ്ടും കൃത്രിമ രോമങ്ങൾകൊണ്ടും നിർമിക്കുന്ന ഫർ തുണികൾക്ക് മീറ്ററിന് 600 രൂപ മുതൽ 1000 രൂപ വരെ വിലയുണ്ട്. ഫൽറ്റ് തുണികൾക്ക് മീറ്ററിന് 200 രൂപ മുതലാണ് വില ഇൗടാക്കുന്നത്. സ്റ്റഫ്ഡ് കരടിെയ നിർമിക്കുന്ന കുട്ടിക്ക് 1000 രൂപയെങ്കിലും മുടക്കിയാൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ. ഒരോ മൃഗങ്ങളുടെയും ഷോർട്ട്, മിഡിൽ, ലോങ് വിഭാഗങ്ങളിലായി തുണികൾ തെരഞ്ഞടുക്കുന്നത്. സ്പീഡും വൃത്തിയും കണക്കിലെടുത്താണ് മത്സരാർഥികൾ വിജയം നേടുന്നത്. പലപ്പോഴും അനുയോജ്യമായ നിറങ്ങളിൽ തുണികൾ കിട്ടാത്തതും പൊള്ളുന്ന വിലയും പ്രതികൂലമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.