ഇന്ത്യൻ ജനാധിപത്യത്തിെൻറ ആധാരശിലകളിലൊന്നാണ് ഫെഡറൽ സമ്പ്രദായം ^ എ.കെ. ശശീന്ദ്രൻ എം.എൽ.എ

ഇന്ത്യൻ ജനാധിപത്യത്തി​െൻറ ആധാരശിലകളിലൊന്നാണ് ഫെഡറൽ സമ്പ്രദായം - എ.കെ. ശശീന്ദ്രൻ എം.എൽ.എ ചേളന്നൂർ: ലോകത്തിനുതന്നെ മാതൃകയായ ഇന്ത്യൻ ജനാധിപത്യത്തി​െൻറ ആധാര ശിലകളിലൊന്നാണ് ഫെഡറൽ സമ്പ്രദായമെന്ന് എ.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമ​െൻററി അഫയേഴ്സി​െൻറ സഹായത്തോടെ ചേളന്നൂർ എ.കെ.കെ.ആർ ബോയ്സ് ഹൈസ്കൂളിൽ 'ഫെഡറലിസവും കേന്ദ്ര സംസ്ഥന ബന്ധങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ അധ്യക്ഷത വ വിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനി ചെട്ട്യാംകണ്ടി, പി.ടി.എ പ്രസിഡൻറ് ബാബു നാരായണൻ, മാതൃസമിതി ചെയർപേഴ്സൻ ഷൈനി പ്രമോദ്, ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ. ബാബുരാജൻ, ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഇ.ആർ. ബീന, യു. ശശികുമാർ എന്നിവർ സംസാരിച്ചു. സെമിനാറിൽ ചേളന്നൂർ എസ്.എൻ.കോളജ് രാഷ്ട്രമീമാംസ അസിസ്റ്റൻറ് പ്രഫസർ സി.പി. ജിതേഷ്, കെ. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.