താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തില്‍ രണ്ടുകോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. പി.ഡബ്ല്യൂ.ഡി നോണ്‍ പ്ലാന്‍ ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. ഇയ്യാട്-എളേറ്റില്‍ വട്ടോളി-വള്ളിയോത്ത് റോഡ് ഓവുചാല്‍ നിർമാണവും റോഡ് നവീകരണം എന്നിവക്ക് 25 ലക്ഷം രൂപ, ചക്കാലക്കല്‍ ടൗണില്‍ സ്ലാബ്-ഓവുചാല്‍ നിർമാണം എട്ടു ലക്ഷം, പടനിലം-നരിക്കുനി റോഡില്‍ ഓവുചാല്‍ നിർമാണം 17 ലക്ഷം, പൂനൂര്‍-നരിക്കുനി റോഡു നവീകരണം അഞ്ചുലക്ഷം, നാലുപുരക്കല്‍ ചെമ്പക്കുന്ന്-തച്ചൂര്‍താഴം റോഡിെൻറ ഓവുചാല്‍ നിർമാണം അഞ്ചുലക്ഷം, പാലങ്ങളുടെയും, കലുങ്കുകളുടെയും പെയിൻറിംഗ് പ്രവൃത്തികള്‍ക്ക് അഞ്ചുലക്ഷം, നരിക്കുനി റോഡ് ഡിവിഷനിലെ കിലോമീറ്റര്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാനും റീപെയിൻറിംഗിനും രണ്ടുലക്ഷം, കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിെൻറ ഓവുചാല്‍ നിർമാണം 45 ലക്ഷം, ഇൗ റോഡിെൻറ സൈഡ് ഭിത്തി നിർമാണത്തിന് 20 ലക്ഷം, മൈക്കാവ്-ശാന്തിനഗര്‍ റോഡ് പുനരുദ്ധാരണത്തിന് അഞ്ചുലക്ഷം, മലോറം-തലയാട് റോഡ് പുനരുദ്ധാരണം അഞ്ചുലക്ഷം, കളരാന്തിരി-പട്ടിണിക്കര--നെല്ലാങ്കണ്ടി റോഡ് വീതികൂട്ടല്‍ 25 ലക്ഷം രൂപ എന്നീ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.