മേപ്പാടി: പൂട്ടിക്കിടന്നിരുന്ന എസ്റ്റേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽനിന്ന് മാനേജ്മെൻറ് പിന്നോട്ടു പോകുന്നതുമൂലം തൊഴിലാളികൾക്ക് ജോലി, കൂലി എന്നിവയുടെ കാര്യത്തിൽ വലിയനഷ്ടം സംഭവിക്കുന്നതായി പരാതി. 2016 ഒക്ടോബർ 27ന് ലോക്കൗട്ട് ചെയ്ത എസ്‌റ്റേറ്റ് ഏഴുമാസം കഴിഞ്ഞ് 2017 ജൂൺ 19നാണ് വീണ്ടും തുറക്കുന്നത്. ആഴ്ചയിൽ നാല് തൊഴിൽദിനങ്ങൾ (മാസത്തിൽ 16) എന്ന രീതിയിൽ മൂന്നുമാസം തുടരേട്ടയെന്നും അതിനുശേഷം ആഴ്ചയിൽ ആറു പണിെയന്ന പഴയരീതിയിലേക്ക് മടങ്ങിവരാം എന്നുമാണ് ധാരണയിലെത്തിയത്. ഇപ്രകാരം മൂന്നുമാസം പിന്നിട്ടെങ്കിലും മാനേജ്മെൻറിെൻറ ഭാഗത്തുനിന്നും തൊഴിൽദിനങ്ങൾ കൂട്ടാൻ അനുകൂല നടപടിയൊന്നുമില്ല. ആഴ്ചയിൽ നാലുപണി എന്നതുതന്നെ ഇപ്പോൾ കൃത്യമായി ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. ശമ്പളവും കൃത്യസമയത്ത് ലഭിക്കുന്നില്ല. എല്ലാമാസവും 10ന് എന്നതിനു പകരം 26, 27 ആയാൽപോലും ശമ്പളം ബാങ്കിലെത്തുന്നില്ലെന്നും അവർ പറയുന്നു. പ്രൊവിഡൻറ് ഫണ്ടിലേക്കുള്ള വിഹിതം അടക്കുന്നതിലും വലിയനഷ്ടം ഉണ്ടാകുന്നുവെന്നതാണ് മറ്റൊരു പ്രധാനകാര്യം. ഒരു പണിക്ക് ഒമ്പതുരൂപ നിരക്കിലാണ് തൊഴിലാളിയുടെയും മാനേജ്മെൻറിെൻറയും വിഹിതം അടക്കേണ്ടത്. മാനേജ്മെൻറിെൻറ രൂപയിൽ പകുതി പെൻഷൻ ഫണ്ടിലേക്ക് പോകേണ്ട തുകയാണ്. തൊഴിൽ ദിനങ്ങളിലുണ്ടാകുന്ന കുറവ് പി.എഫ് തുകയിലും ഗണ്യമായ കുറവുണ്ടാക്കും. അതും തൊഴിലാളിക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. ഇതെക്കുറിച്ചെല്ലാം ചർച്ച ചെയ്യാനായി ജില്ല ലേബർ ഓഫിസർ വിളിച്ച യോഗങ്ങളിലൊന്നും മാനേജ്മെൻറ് പ്രതിനിധികൾ പങ്കെടുത്തില്ല എന്നാണ് വിവരം. ഈ നിലപാട് തുടർന്നാൽ വീണ്ടും സമരമാരംഭിക്കേണ്ടി വരുമെന്നാണ് യൂനിയൻ നേതൃത്വം പറയുന്നത്. നഗരസഭ സൗന്ദര്യവത്കരണ പദ്ധതി; പൂമരതൈകള്‍ നട്ടു സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നഗരസൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ചുള്ളിയോട് റോഡില്‍ പൂമരങ്ങള്‍ െവച്ചുപിടിപ്പിച്ചു. ഗാന്ധി ജങ്ഷന്‍ മുതല്‍ നഗരസഭ പരിധി അവസാനിക്കുന്ന അമ്മായിപ്പാലംവരെ റോഡിനിരുവശവുമാണ് പൂമരങ്ങള്‍ നട്ടത്. ബത്തേരി ഫ്ലാക്‌സ് ക്ലബിെൻറ നേതൃത്വത്തിലാണ് നടീല്‍ പ്രവര്‍ത്തനം. സോഷ്യല്‍ ഫോറസ്ട്രിയും പ്രദേശത്തെ അയല്‍ക്കൂട്ടങ്ങളും റോഡിനിരുവശവുമുള്ള വീട്ടുകാരും പദ്ധതിക്ക് സഹായമേകും. നിശ്ചിത എണ്ണം തൈകളുടെ പരിപാലനം വ്യക്തികള്‍ ഏറ്റെടുക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.പി. അയ്യൂബ്, ബാനു പുളിക്കല്‍, രാധ ബാബു, സോബിന്‍ വര്‍ഗീസ്, ബള്‍ക്കീസ് ഷൗക്കത്തലി, ടിജി ചെറുതോട്ടില്‍, എം.വി. പൗലോസ്, ചിങ്കിളി അബ്ദുൽ ഖാദര്‍, അജയ് ഐസക്ക്, സലിം ചിങ്കിളി, നാസര്‍ ചിങ്കിളി, സുബൈര്‍ കല്ലുവയല്‍, സുരേഷ് പനക്കല്‍, യഹിയ ചേനക്കല്‍, ആേൻറാ മുണ്ടക്കല്‍, ഡോ. വത്സല, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍, സി.കെ. ദിനേശന്‍, ഫിനോസ് കക്കോടന്‍, ബഷീര്‍ പുളത്ത്, അസൈന്‍ മാവാടി, കെ.ബി. വിജയന്‍, ബിനോദ് ഫ്രാന്‍സീസ്, സിജോമോന്‍, പി.ജെ. ജോസ്, ജാഫര്‍ കളരിക്കണ്ടി, നിധിന്‍ രാമകൃഷ്ണന്‍, ഗീത മേലിറ്റ്, സുരേന്ദ്രന്‍, സോഷ്യല്‍ ഫോറസ്ട്രി ഓഫിസര്‍ പ്രബീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.