തിരുവള്ളൂർ: പാഠപുസ്തകത്തിലെ അപാകതകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി തോടന്നൂർ എ.ഇ ഓഫിസിലേക്ക് മാർച്ച് നടത്തി. യൂത്ത് ലീഗ് ജില്ലട്രഷറർ പി.പി. റഷീദ് ഉദ്ഘാടനം ചെയ്തു. വി.എം. റഷാദ് അധ്യക്ഷത വഹിച്ചു. എം.പി. ഷാജഹാൻ, അഫ്നാസ് ചോറോട്, ആർ.കെ. മുഹമ്മദ്, എഫ്.എം. മുനീർ, റഫീക്ക് മലയിൽ, അനസ് കടലാട്ട്, അഹമ്മദ് സ്വാലിഹ്, സഫീർ മണിയൂർ, ഷബീർ കുനിങ്ങാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.