ചിത്രം Saji 2 നാദാപുരം കക്കംവെള്ളിയിൽ ബസുകൾ കൂട്ടിയിടിച്ചനിലയിൽ നാദാപുരം: വടകര റോഡില്‍ കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എഴുപതോളം പേര്‍ക്ക് പരിക്ക്. 12 പേരുടെ പരിക്ക് സാരമാണ്. നാദാപുരം കക്കംവെള്ളി പാലത്തിന് സമീപം മണികണ്ഠ മഠം റോഡിന് മുന്നില്‍ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. വളയത്തുനിന്ന് വടകരക്കു പോവുകയായിരുന്ന കെ.എല്‍. 18 എഫ് 9495 നമ്പര്‍ മാണിക്യം ബസും വടകരനിന്ന് തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 18 പി 2520 നമ്പര്‍ മെഹബൂബ് ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബസിെൻറയും മുന്‍ഭാഗം പൂർണമായി തകര്‍ന്നു. സാരമായി പരിക്കേറ്റ കല്ലാച്ചി സ്വദേശി ഷിബു (36) പാലോറ, വളയം ചുഴലി സ്വദേശി നമ്പ്യാര്‍ കുന്നുമ്മല്‍ കുമാരന്‍, വളയം നിരവുമ്മലിലെ ബാബു കുഞ്ഞിപറമ്പത്ത് ഉള്‍പ്പെടെ ഇരുപതോളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര, തലശ്ശേരി ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്കും മാറ്റി. ബസിെൻറ അമിത വേഗവും റോഡിെൻറ വീതികുറവുമാണ് അപകടത്തിന് ഇടയാക്കിയത്. പരിക്ക് ഗുരുതരമല്ലാത്തവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർ തൊട്ടില്‍പാലം സ്വദേശി ചേനക്കാത്ത് രാജൻ (55), ചാപ്പന്‍ തോട്ടം പുനത്തില്‍കണ്ടി വിഷ്ണു (18), വടകര മോഡല്‍ പോളി വിദ്യാര്‍ഥി ആല്‍വിന്‍ ജോണ്‍ മതിലകത്ത് (19), ചുഴലി സ്വദേശി സിജിന്‍ (26), കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ചെരണ്ടത്തൂര്‍ സ്വദേശിനി സ്മിത (33), കല്ലാച്ചി നെല്ലിയുള്ളതില്‍ സുനിത (34), വളയം യു.പി. അധ്യാപകന്‍ ലോഹിതാക്ഷന്‍ (45), വളയം ഐ.ടി.ഐ വിദ്യാര്‍ഥി പുതിയെടുത്ത് താഴെകുനി ഹര്‍ഷ (19), മാണിക്യം ബസ് ഡ്രൈവര്‍ അനൂപ് (38), ശമ്മു പ്രിയ ആവോലം (29), റിയാസ് വടകര (29), ലൂണ എടച്ചേരി (12), ഹരീഷ്‌കുമാര്‍ വാണിമേല്‍ (42) വാഴയില്‍ നാണു തൂണേരി (55), പയന്തോങ് സ്വദേശി സുരേഷ് ബാബു (26), നീതു കരുവാണ്ടി മീത്തല്‍ അരൂര്‍ (25), അമയ നെല്ലിയുള്ളതില്‍ കല്ലാച്ചി (12), നാണു മൊകേരി (70) ബിനു മൊയിലോത്ത് പറമ്പത്ത് മരുതോങ്കര (35), പാലോള്ളതില്‍ താഴെകുനി ചന്ദ്രവളയം (34), ബിലാല്‍ (13), ഷഹനു ആയഞ്ചേരി (18), നിധിന്‍ മഠത്തില്‍ (18), ബാലന്‍ പാലയാട്ട് നട (46), നാരായണി പീച്ചൻറവിട കല്ലാച്ചി (65), അശോകന്‍ തോട്ടിങ്കല്‍ പൊയില്‍ ബാലന്‍ പെരിങ്ങത്തൂര്‍, നിജിന്‍ നമ്പ്യാര്‍ കുന്നുമ്മല്‍ ചുഴലി (20), ഫാത്തിമ മജീദ് ചെമ്പ്രത്ത് താഴെകുനി കല്ലാച്ചി, നഫീസ എടവത്ത് കല്ലാച്ചി, ഷഹാന അബ്ദുൽ കരീം (18) ആയഞ്ചേരി തുടങ്ങിയവർക്കാണ് പരിക്കേറ്റത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.