ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം -തൊഴിൽമന്ത്രി കോഴിക്കോട്: ഇതരസംസ്ഥാനതൊഴിലാളികൾക്ക് സർക്കാർ മുഴുവൻ സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. പാലാഴിയിൽ സ്വകാര്യ ഫ്ലാറ്റ്നിർമാണകേന്ദ്രത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ ജോലിസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ കേരളത്തിൽ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാട്സ് ആപ് പ്രചാരണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം. പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വാസസ്ഥലം ഒരുക്കിയപോലെ കോഴിക്കോട് രാമനാട്ടുകരക്കടുത്ത് കിൻഫ്രയിൽ താമസകേന്ദ്രം ഉടൻ പണിയും. ജില്ലകൾ തോറും ഇത്തരം താമസകേന്ദ്രം നിർമിക്കും. പരാതികൾ കേൾക്കാനായി തൊഴിൽവകുപ്പ് പൊതുവായ ടെലിഫോൺ നമ്പർ ഉടൻ ലഭ്യമാക്കുമെന്നും 30 രൂപ നൽകിയാൽ നിർമാണക്ഷേമനിധി ബോർഡിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് അംഗമാകാനാവുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.