ഇബ്രാഹീം ഹാജി വില്യാപ്പള്ളി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും വില്യാപ്പള്ളിയിലെ പ്രമുഖ കച്ചവടക്കാരനുമായിരുന്ന പെരണ്ടച്ചേരി ഇബ്രാഹീം ഹാജി (85) നിര്യാതനായി. ദീർഘകാലം കുന്നോത്ത് പള്ളി-മഹല്ല് കമ്മിറ്റിയുടെ ഭാരവഹിത്വം വഹിച്ചിട്ടുണ്ട്. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എന്നിവയുടെ മെംബറായിരുന്നു. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: ബഷീർ (ഖത്തർ), വി.പി. ആസ്യ, സുബൈദ കുന്നുമ്മൽ, സാജിദ മുറിച്ചാണ്ടി. മരുമക്കൾ: കുന്നങ്കാട്ട് കുഞ്ഞബ്ദുല്ലഹാജി, കുന്നുമ്മൽ ഹമീദ് (മലാറക്കൽ), മുറിച്ചാണ്ടി സുബൈർ (കടമേരി), സൗദ. സഹോദരങ്ങൾ: പെരണ്ടച്ചേരി മൂസഹാജി. കുഞ്ഞബ്ദുല്ല മാസ്റ്റർ (കണിയാങ്കണ്ടി ശാഖ മുസ്ലിം ലീഗ് ട്രഷറർ), കുന്നങ്കാട്ട് പാത്തു ഹജ്ജുമ്മ, ചാലികുന്നുമ്മൽ ആയിശ ഹജ്ജുമ്മ, പരേതയായ സൈന ഹജ്ജുമ്മ. കുട്ടിരാമൻ ചേമഞ്ചേരി: വെങ്ങളം കുട്ടിരാമൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: അജിത, പ്രസന്ന, അനീഷ് (സി.പി.എം വെങ്ങളം ലോക്കൽ കമ്മിറ്റി അംഗം), രജീഷ്, ബിന്ദു. മരുമക്കൾ: ഹരിദാസൻ, അശ്വനി, ദീപ, സന്തോഷ്, പരേതനായ ശിവദാസൻ. സഹോദരങ്ങൾ: ഗോപാലൻ, ആണ്ടിക്കുട്ടി, മാധവി, അമ്മാളു, പരേതനായ ഗോവിന്ദൻ. മുഹമ്മദ്കോയ ചേമഞ്ചേരി: പരേതനായ ചേലിയ പനച്ചിക്കുന്നുമ്മൽ അബ്ദുല്ലയുടെ മകൻ പൂക്കാട് ബീച്ച് റോഡ് പനായി അൽഫജർ മുഹമ്മദ്കോയ (59) നിര്യാതനായി. മാതാവ്: പരേതയായ റുഖിയ്യ. ഭാര്യ: പായ്യോട്ട് സുലൈഖ. മക്കൾ: ഫെബിന, ഫാബിസ് (മിംസ്-കോട്ടക്കൽ), ഫാത്തിമ. മരുമക്കൾ: ഷഫീഖ് (എലത്തൂർ), സനൂഫ് (വേേങ്ങരി). സഹോദരങ്ങൾ: കോയഞ്ഞി, ഷമീർ, കദീശക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.