ബാലുശ്ശേരി: കനത്തമഴയിൽ കക്കയം 3 മെഗാവാട്ട് എക്സ്റ്റൻഷൻ പദ്ധതിയുടെ യന്ത്രസാമഗ്രികൾ വെള്ളത്തിലായി. ഇന്നലെ രാവിലെ മുതൽ തുടർച്ചയായി പെയ്ത മഴയിലാണ് കക്കയം അങ്ങാടിക്കടുത്ത് നിർമാണം പൂർത്തിയായിവരുന്ന ടെയിൽറോഡ് 3 മെഗാവാട്ട് പദ്ധതിയുടെ മിനി പവർഹൗസ് കേന്ദ്രത്തിലേക്ക് വെള്ളം കയറിയത്. അടുത്ത ഡിസംബറിൽ ഉദ്ഘാടനം ചെയ്യുന്ന പവർഹൗസിെൻറ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പവർഹൗസിൽ ജനറേറ്റർ സ്ഥാപിക്കാനായി പണിത സിമൻറ് ബേയ്സും മറ്റ് കോപ്പർ ഉപകരണങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. വെള്ളം മുഴുവൻ തുടച്ചുനീക്കി ക്ലീൻ ചെയ്തതിനുശേഷമേ ഇനി ജനറേറ്റർ സ്ഥാപിക്കാൻ കഴിയുകയുള്ളൂ. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.