എസ്.എസ്.എ പ്രവർത്തനം കാര്യക്ഷമമാക്കണം ^പരിവാർ

എസ്.എസ്.എ പ്രവർത്തനം കാര്യക്ഷമമാക്കണം -പരിവാർ കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് സമഗ്ര സങ്കലിത വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എസ്.എയുടെ കീഴിലുള്ള യു.ആർ.സി, ബി.ആർ.സി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരിവാർ ജില്ല കമ്മിറ്റി യോഗം ആരോപിച്ചു. േപ്രാജക്ട് തയാറാക്കലും പരീക്ഷ പേപ്പർ പരിശോധനയും വിവിധ സർവേകളുമായി ഇവരുടെ പ്രവർത്തനം ഒതുങ്ങിപ്പോകുന്നുണ്ട്. അതുകൊണ്ട് ഈ മേഖലയിൽ അർഹമായ പരിശീലനം യഥാസമയം നൽകാനാവുന്നില്ല. സങ്കലിത വിദ്യാഭ്യാസമെന്നപോലെ തന്നെ സങ്കലിത ജീവിതവും ജോലിയും നൽകാനുള്ള നടപടികൾക്ക് മുൻഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പരിവാർ ജില്ല പ്രസിഡൻറ് പ്രഫ. കെ. കൊയട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി തെക്കയിൽ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. സിക്കന്തർ, യൂസുഫ് തിക്കോടി, കെ.സി. ഫസലുല്ല, ഷാക്കിർ കടലുണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.