കോഴിക്കോട്: സാേങ്കതികവും അല്ലാത്തതുമായ എല്ലാ രംഗങ്ങളിലും ജീവനക്കാരുടെ കുറവനുഭവപ്പെടുന്നത് ബി.എസ്.എൻ.എൽ വരിക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് തടസ്സമാവുന്നതായി ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം വിലയിരുത്തി. മുപ്പത് വർഷത്തോളമായി നിയമനങ്ങൾ മരവിപ്പിച്ചിരിക്കയാണ്. അതിനാൽ ജീവനക്കാരുടെ വിരമിക്കലിന് ആനുപാതികമായി എല്ലാ േകഡറുകളിലേക്കും പുതിയ റിക്രൂട്ട്മെൻറ് നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എ.എൻ. നമ്പൂതിരി, അഖിലേന്ത്യ ഒാർഗനൈസിങ് െസക്രട്ടറി എം. വിജയകുമാർ, സംസ്ഥാന നേതാക്കളായ കെ. മോഹനൻ, വി. ഭാഗ്യലക്ഷ്മി, സി. സന്തോഷ്കുമാർ, പി. മനോഹരൻ, എ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കെ.വി. ജയരാജൻ പ്രസിഡൻറും യു.പി. നേരന്ദ്രനാഥ് സെക്രട്ടറിയായും പി. സുന്ദരൻ ട്രഷററായും 19 അംഗ പ്രവർത്തക സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.