കൊയിലാണ്ടി മണ്ഡലത്തിലെ കുടിവെള്ള പ്രശ്​നത്തിന്​ പരിഹാരം കാണും ^എം.എൽ.എ

കൊയിലാണ്ടി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണും -എം.എൽ.എ കൊയിലാണ്ടി: നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. നഗരസഭയിലും സമീപ പഞ്ചായത്തുകൾക്കും സമഗ്ര ശുദ്ധജല വിതരണത്തിനുള്ള 85 കോടിയുടെ ഭരണാനുമതി കിഫ്ബിയിൽ അനുവദിച്ചു. മൂന്നു ഘട്ടങ്ങളിലായുള്ള പദ്ധതിയിൽ ഒന്നും രണ്ടും ഘട്ടം ടെൻഡർ ചെയ്തു. ഒന്നാംഘട്ടത്തിൽ കൊയിലാണ്ടി നഗരസഭയിലേക്ക് ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പ്രധാനപ്പെട്ട പൈപ്പ്ലൈൻ വഴി കായണ്ണയിൽനിന്നും ടാപ്പുചെയ്യുന്ന പ്രവൃത്തിയും നഗരസഭയിൽ മുന്നു ടാങ്കുകൾ നിർമിക്കുന്ന പ്രവൃത്തിയും നടക്കും. ഇവിടുെത്ത കുടിവെള്ള ശൃംഖലയുടെ സർവേനടപടികൾ അന്തിമഘട്ടത്തിലാണ്. മൂന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകളെയും പയ്യോളി നഗരസഭയെയും ഉൾപ്പെടുത്തി സർവേ നടപടികൾ നടന്നുവരികയാണ്. പയ്യോളി നഗരത്തിലും പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നപരിഹാരത്തിന് ജനുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ രുപരേഖ സമർപ്പിച്ച് അംഗീകാരം നേടിയെടുക്കുമെന്നും മഞ്ഞവെള്ളം കാരണം ദുരിതമനുഭവിക്കുന്ന ഇരിങ്ങൽ, മൂരാട്, അയനിക്കാട് ഭാഗങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.