കോഴിക്കോട്: കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി സർക്കാർ ഏറ്റെടുക്കൽ നടപടികൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സെക്രേട്ടറിയറ്റ് പടിക്കൽ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹ സമരത്തിെൻറ ഭാഗമായി വെള്ളയാഴ്ച സെൻട്രൽ ലൈബ്രറിക്ക് സമീപം തൊഴിലാളികൾ ധർണ നടത്തി. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ.സി. രാമചന്ദ്രൻ, എം. മുഹമ്മദ് ബഷീർ, പി. ശിവപ്രകാശ്, എം.കെ. രജീന്ദ്രൻ, സി. മണി എന്നിവർ സംസാരിച്ചു. ഇ.സി. സതീശൻ സ്വാഗതവും പി. സജീഷ് നന്ദിയും പറഞ്ഞു. മാർച്ച് 31ന് കമ്പനി തുറന്നുപ്രവർത്തിച്ച് തൊഴിലാളികൾക്ക് അടച്ചിട്ട കാലത്തെ വേതനം ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിന് വ്യവസായ ട്രൈബ്യൂണൽ ഉത്തരവ് ഉണ്ടായിരുന്നു. വിധിവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിലാണ് തൊഴിലാകളികൾ ഒന്നടങ്കം സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല ഉപവാസത്തിന് തയാറെടുക്കുന്നത്. സൂചനയായി ഇൗ മാസം 19 മുതൽ ഏഴുദിന സത്യഗ്രഹ സമരവും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.