മൂഴിക്കൽ: ഇരുനിലവീടിെൻറ മുകൾനിലയിലെ മുറിയിൽ നിലത്തു പാകിയ ടൈലുകൾ പൊട്ടിത്തെറിച്ചു. മൂഴിക്കൽ കോഴിശ്ശറ വീട്ടിലെ കെ.പി.സി. മുഹമ്മദിെൻറ വീട്ടിലെ ടൈലുകളാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ പൊട്ടിത്തെറിച്ചത്. ഇരുപതോളം ടൈലുകൾ പൂർണമായും തകർന്നു. മുറിയുടെ പല ഭാഗത്തും വിള്ളൽ വീണ നിലയിലാണ്. ഇടിമിന്നലേറ്റതാണെന്ന് സംശയമുണ്ട്. എന്നാൽ, വീടിെൻറ താഴെ നിലയിലിരിക്കുകയായിരുന്ന കുടുംബാംഗങ്ങൾ മിന്നൽ അറിയുകയോ ഇടിയുടെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ല. വൈകീട്ട് മിന്നലുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. സാധാരണ വീട്ടിലെ കുട്ടികൾ പഠിക്കാൻ ഉപേയാഗിക്കുന്ന ഹാളിലാണ് അപകടം. അപ്പോൾ കുടുംബാംഗങ്ങൾ താഴെ നിലയിലായിരുന്നു. മുകൾ നിലയിൽനിന്നുയർന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ടൈലുകൾ തകർന്നുകിടക്കുന്നത് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.