ആവേശം നിറച്ച് തത്വയുടെ ഒന്നാം ദിനം

ചാത്തമംഗലം: എൻ.ഐ.ടി കാലിക്കറ്റി​െൻറ െടക്നോ മാനേജ്മ​െൻറ് ഫെസ്റ്റ് തത്വയുടെ ഒന്നാം ദിനം ആവേേശാജ്വലമായി. ആയിരക്കണക്കിന് വിദ്യാർഥികളുടെ അറിവും പ്രതിഭയും മാറ്റുരക്കുന്ന വിവിധ പരിപാടികൾക്ക് ഒന്നാം ദിനം സാക്ഷ്യം വഹിച്ചു. ഹ്യൂമനോയ്ഡ്, മൈൻഡ് കൺട്രോൾഡ്, 3ഡി പ്രിൻറർ, ഡ്രോൺ എന്നിവയുൾപ്പെടുന്ന റോബോട്ടിക് പ്രദർശനം, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്, മെഷീൻ ലേണിങ് തുടങ്ങി വൈവിധ്യമാർന്ന വർക്ഷോപ്പുകൾ എന്നിവയും നടന്നു. വാഹനപ്രേമികൾക്കായി നടത്തുന്ന വീൽസ് ഒാേട്ടാഷോയും ഭൗതിക ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം, ഡൽഹി ടെലികമ്യൂണിക്കേഷൻ വകുപ്പ് മുൻ ഡയറക്ടർ മനോജ് ധർമരാജ, കൃഷ്ണ കൺസൽട്ടൻസി എക്സിക്യൂട്ടിവ് ഡയറക്ടർ കെ.സി. സുബിൻ ഡെബു എന്നിവരുമായി നടന്ന സംവാദവും ശ്രദ്ധേയമായി. യുവ ശാസ്ത്രജ്ഞർ വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ച സൃഷ്ടി, കലാകാരന്മാരും ആർകിടെക്ടുകളും സംവദിച്ച 'അഡിസ്യ', സ്റ്റാർട്ടപ് സമ്മിറ്റി​െൻറ ഭാഗമായുള്ള പ്രദർശനം, ബോളിവുഡ് ഗായിക ഷേർലി സേട്ടിയയുടെ നേതൃത്വത്തിൽ നടന്ന സംഗീതനിശ എന്നിവയും വേറിട്ട അനുഭവമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.