വിദ്യാർഥിയുടെ ശരീരത്തില്‍ ചൂടുവെള്ളമൊഴിച്ചതായി പരാതി

താമരശ്ശേരി: പതിമൂന്നുകാര​െൻറ ശരീരത്തില്‍ യുവാവ് ചൂടുവെള്ളമൊഴിച്ചു പരിക്കേൽപിച്ചതായി പരാതി. കുടുക്കിലുമ്മാരം തട്ടൂര്‍ അല്‍ത്താഫി​െൻറ ശരീരത്തിൽ അരേറ്റക്കുന്ന് അബ്ദുസ്സലാം (24) ചൂടുവെള്ളമൊഴിച്ച് പരിക്കേല്‍പിച്ചതായാണ് പരാതി. ത​െൻറ പിതാവി​െൻറ അനിയന്‍ നടത്തുന്ന ചായക്കടയിലെത്തിയ അല്‍ത്താഫിനോട് അബ്ദുസ്സലാം ചൂടുവെള്ളം ചോദിച്ചു. ചൂടുവെള്ളം അബ്ദുസ്സലാമിന് നല്‍കിയപ്പോള്‍ ചൂട് കൂടുതലാണെന്ന് പറഞ്ഞ് വെള്ളം അല്‍ത്താഫി​െൻറ മുഖത്തൊഴിക്കുകയായിരുന്നുവെന്ന് താമരശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖത്തും കൈക്കും പൊള്ളലേറ്റ കുട്ടിയെ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.