ജലസംരക്ഷണാഹ്വാനവുമായി ഉൗർജോത്സവം

കുന്ദമംഗലം: സംസ്ഥാനസർക്കാറി​െൻറ എനർജി മാനേജ്മ​െൻറ് സ​െൻറർ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച താമരശ്ശേരി ഉൗർജോത്സവത്തിൽ സ്കൂളുകളിലും വീടുകളിലും ജലസംരക്ഷണം, ഭക്ഷണം പാഴാക്കുന്നത് തടയൽ എന്നിവക്ക് മുൻതൂക്കം നൽകാൻ ആഹ്വാനമുയർന്നു. ഉൗർജോത്സവം കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.ഇ.ഡി ബൾബ് വിതരണോദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യഹരിദാസ് നിർവഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് ഉൗർജ പ്രദർശനം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഒാഫിസർ കെ.എസ്. കുസുമം അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർ എൻ. സിജേഷ്, കുന്ദമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പ്രേമരാജൻ, പി.ടി.എ പ്രസിഡൻറ് സന്തോഷ്കുമാർ, മുക്കം എ.ഇ.ഒ ഷീല, ദേശീയ ഹരിതസേന ജില്ല കോഒാഡിനേറ്റർ എം.എ. ജോൺസൺ, ജില്ലാ സയൻസ് ക്ലബ് സെക്രട്ടറി സി. സദാനന്ദൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.പി. രാജീവ്, റിസോഴ്സ്പേഴ്സൺമാരായ എം.കെ. സജീവ്കുമാർ, അഞ്ജുമോഹൻദാസ് എന്നിവർ സംസാരിച്ചു. സി.ഡബ്ല്യു.ആർ.ഡി എം. മേഖല ശാസ്ത്രകേന്ദ്രം, അനർട്ട് എന്നിവയുടെ സ്റ്റാളുകൾ അടങ്ങിയ ഉൗർജപ്രദർശനവും എൽ.ഇ.ഡി ബൾബ് നിർമാണത്തിലും കിണർ റീച്ചാർജിങ്ങിലും ഡേമാൺസ്ട്രേഷനും നടത്തി. വിദ്യാഭ്യാസജില്ലയിലെ യു.പി വിഭാഗത്തിൽനിന്നും ഹൈസ്കൂൾവിഭാഗത്തിൽനിന്നുമായി 240 വിദ്യാലയങ്ങളിൽനിന്ന് 1850 കുട്ടികൾ പെങ്കടുത്തു. ഇവർക്ക് സൗജന്യമായി എൽ.ഇ.ഡി ബൾബുകൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.