പ്ലാസ്​റ്റിക്​മുക്തമാവാൻ ഒാമശ്ശേരി ഗ്രാമപഞ്ചായത്ത്​

ഒാമശ്ശേരി: ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മ​െൻറ് ഗ്രീൻ പ്രോേട്ടാകോൾ ബൈലോ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് നിരോധനത്തി​െൻറ ഭാഗമായി പുനരുപയോഗം നടത്താൻ സാധിക്കാത്ത വസ്തുക്കൾ, 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിക്കുന്നതോടൊപ്പം 50 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗത്തിൽ നിയന്ത്രണമുണ്ടാകും. പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലികുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നവംബർ ഒന്നുമുതൽ പദ്ധതി നടപ്പാക്കുേമ്പാൾ വ്യാപാരികളുടെ ആശങ്കകൾ ദൂരീകരിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. ഫാത്തിമ വാക്കിനിക്കണ്ടി സ്വാഗതവും കെ.ടി. സക്കീന ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.