അൽഹിന്ദ്​ ഹജ്ജ്​ സംഗമവും ഉംറ പഠനക്ലാസും ഇന്ന്​

കോഴിക്കോട്: അൽഹിന്ദ് മുഖേന ഹജ്ജിനും ഉംറക്കും പോയ ഹാജിമാരുടെ സംഗമവും ഉംറക്കും ഹജ്ജിനും പോകാൻ ഉദ്ദേശിച്ചവർക്കുവേണ്ടിയുള്ള പഠനക്ലാസും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ 5.30 വരെ കോഴിക്കോട് മാവൂർ റോഡിലുള്ള അൽഹിന്ദ് കാലിക്കറ്റ് ടവർ ഹോട്ടലിൽ നടക്കും. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. കെ.സി. മുഹമ്മദ് ബാഖവി പഠനക്ലാസിന് നേതൃത്വം നൽകും. പ്രമുഖ പണ്ഡിതനായ സിംസാറുൽ ഹഖ് ഹുദവിയും മത സാംസ്കാരിക രംഗത്തെ പ്രമുഖരും പെങ്കടുക്കും. ഉംറക്കും ഹജ്ജിനും പോകാൻ ഉദ്ദേശിക്കുന്ന ഏവർക്കും പഠനക്ലാസിൽ പെങ്കടുക്കാവുന്നതാണെന്ന് അൽഹിന്ദ് ഹജ്ജ്- ഉംറ മാനേജർ അറിയിച്ചു. വിവരങ്ങൾക്ക്: 9446888444.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.