ഗെയില്‍: ആശങ്കപരിഹരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

എം.കെ. രാഘവന്‍ എം.പി കാപ്പിയില്‍ പ്രദേശം സന്ദര്‍ശിച്ചു എകരൂല്‍: ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ണികുളം പഞ്ചായത്തിലെ കാപ്പിയില്‍ പ്രദേശത്ത് ഭൂമി വിട്ടുനൽകേണ്ടവരുടെ ആശങ്ക പരിഹരിക്കുന്നതിനും ന്യായമായ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും ജില്ലകലക്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് യോഗം വിളിച്ചിട്ടുണ്ടെന്ന് എം.കെ. രാഘവന്‍ എം.പി അറിയിച്ചു. പൈപ്പ് ലൈന്‍ കടന്നുപോകുന്ന കാപ്പിയില്‍ പൊലിയേടത്ത് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടറുടെ നേതൃത്വത്തില്‍ നേരേത്ത നടന്ന േയാഗത്തിലെ തീരുമാനങ്ങള്‍ക്ക് വിപരീതമായാണ് അധികൃതര്‍ ഭൂമി ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരേത്ത, കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ ആരുെടയും ഭൂമിയില്‍ അതിക്രമിച്ചു കടക്കില്ലെന്ന് ഉറപ്പ്നല്‍കിയിരുന്നു. അഞ്ചും പത്തും സ​െൻറില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് സ്ഥലം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര സ്ഥലം ഏറ്റെടുക്കുന്നു, എത്ര മരമാണ് മുറിക്കുന്നത്, നഷ്ടപരിഹാരമായി നല്‍കുന്ന തുകയെത്ര തുടങ്ങിയ സ്ഥലമുടമകളുടെ പരാതികള്‍ക്ക് വ്യക്തമായ തീരുമാനവും മറുപടിയുമാണ്‌ ആവശ്യം. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ പ്രസ്തുത ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.