ജി.എസ്.ടി: വ്യാപാരികളുടെ ആശങ്ക ഉടൻ പരിഹരിക്കും- ശിൽപശാല കോഴിക്കോട്: ജി.എസ്.ടിയുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ആശങ്കകൾ ഉടനെ പരിഹരിക്കാനാകുമെന്ന് െസൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് സൂപ്രണ്ട് പി. ഉണ്ണികൃഷ്ണൻ. മലബാർ ചേംബർ ഒാഫ് കോമേഴ്സിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി.എസ്.ടി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി കൗൺസിലുകളിൽ പോരായ്മകൾ പരിഹരിച്ച് ആശങ്ക പരിഹരിക്കുകയാണ്. ആറുമാസത്തിനകം ജി.എസ്.ടിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ജി.എസ്.ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റി വ്യാപാരികൾ ഇതിെൻറ ഗുണഫലങ്ങൾ മനസ്സിലാക്കണം. ജി.എസ്.ടി കൗൺസിലിെൻറ നിർദേശങ്ങൾ പലരും ഇപ്പോഴും പാലിക്കപ്പെടുന്നില്ല. കോേമ്പാസിഷൻ സ്കീമിൽ കച്ചവടം ചെയ്യുന്നവരാണെങ്കിൽ ആ വിവരം കടകളിൽ പ്രദർശിപ്പിക്കണം. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പെട്രോളിയം ഉൽപന്നങ്ങളും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടും. സംസ്ഥാനങ്ങളുടെ വിയോജിപ്പ് കാരണമാണ് ഇത് വൈകുന്നത്. നിയമം തെറ്റിച്ച് കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകും. എല്ലാ ചെലവുകളും അക്കൗണ്ട് ചെയ്യുന്നത് സ്ഥാപനങ്ങൾക്ക് ഭാവിയിൽ ഗുണംചെയ്യും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഒാൺലൈൻവഴി ചെയ്യുന്നത് സമയലാഭം നൽകുമെന്നതിനാൽ ഒാഫിസുകൾ കയറിയിറങ്ങുന്ന രീതിയിൽനിന്ന് മാറണം. ജി.എസ്.ടി അടക്കുന്നതിന് സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കണമെന്നില്ല. ഡെബിറ്റ് കാർഡ്, െക്രഡിറ്റ് കാർഡ്, ഒാൺലൈൻ ബാങ്കിങ് എന്നീ മാർഗങ്ങളിലൂടെയെല്ലാം നികുതി അടക്കാം. ജി.എസ്.ടിയുടെ തുടക്കത്തിലുള്ള സങ്കീർണതകൾ അവസാനിച്ചാൽ രാജ്യത്തെ ചരക്കു നീക്കം വേഗത്തിലാകുമെന്നും അത് വ്യാപാരികൾക്ക് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപശാലയിൽ മലബാർ ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് പി.വി. നിധീഷ് സ്വാഗതവും നിത്യാനന്ദ് കാമത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.