ഒളവണ്ണ: മാത്തറ പി.കെ ആർട്സ് ആൻഡ് സയൻസ് കോളജിൽ രണ്ട്, മൂന്ന് വർഷങ്ങളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പരിക്കേറ്റ രണ്ടാം വർഷ വിദ്യാർഥികളായ 14 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളായ ഫാദിൽ (20), ഷാഹിദ് ഖാൻ (20), സനൂപ് (19), ഫയാസ്(19), ഷക്കീബ് (20), റാഷിദ് (19), ഫാരിസ് (20), സെയ്ൻ (20), അജാസ് (20), സാരൂൺ (19), റാഷി (20), അബ്ദുൽ ബാസിത് (20), നിഷാദ് അബ്ദുല്ല (20), മുഹമ്മദ് ഹാഫിസ് (19) എന്നിവരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നല്ലളം പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളുടെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥിനികളുടെ ക്ലാസിലെത്തി ഭീഷണി മുഴക്കിയതും കോളജ് പരിസരത്ത് ബൈക്ക് പാർക്ക് ചെയ്യുന്നതിനെ പറ്റിയുള്ള തർക്കവുമാണ് സംഘർഷത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.