മാലിന്യം പൊടിച്ച്​ ഇഷ്​ടികയാക്കാം: പുതിയ കാൽ​െവപ്പിനായി നഗരസഭ

കോഴിക്കോട്: നഗരത്തിൽ കുമിഞ്ഞ് കൂടുന്ന ഖര മാലിന്യം പൊടിച്ച് സിമൻറ് കട്ട നിർമിക്കാനുള്ള നടപടികളെപ്പറ്റി കോർപറേഷൻ ആലോചിക്കുന്നു. ആദ്യപടിയായി നഗരസഭ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും മുമ്പാകെ പരീക്ഷണം പ്രദർശിപ്പിച്ചു. നഗരത്തിലെ എൻജിനീയറായ ഫ്രാൻസിസ് ജോസഫാണ് ആശയം തയ്യാറാക്കിയത്. പ്ലാസ്റ്റിക്, ഗ്ലാസ്, ചെരിപ്പുകൾ, ബാഗുകൾ, ടയർ, ടൈൽ തുടങ്ങി പുറത്തേക്ക് തള്ളുന്ന സാധനങ്ങൾ യന്ത്രത്തിൽ പൊടിച്ച് സിമൻറ് ഇഷ്ടികയിൽ കരിങ്കൽ ചീളുകൾക്ക് പകരമായി ഉപയോഗിക്കുന്നതാണ് രീതി. പ്ലാസ്റ്റിക്കിൽ പറ്റിപ്പിടിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും കഴുകി വൃത്തിയാക്കാതെ തന്നെ യന്ത്രങ്ങളിൽ പൊടിച്ചെടുക്കാനാവും. ആവശ്യമായ ഉറപ്പിനനുസരിച്ച് സിമൻറി​െൻറ അളവ് കൂട്ടിയാൽ മതി. കരിങ്കൽ ചീൾ ഒഴിവാക്കാനാവുമെന്നതിനാൽ കട്ടക്ക് നിർമാണച്ചെലവും കുറവ്. മതിലുകൾ നിർമിക്കാനും മറ്റും ഇത്തരം കട്ടകൾ ഉപയോഗിക്കാനാവും. ആശയം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് ആലോചിക്കുമെന്ന് നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു. മാലിന്യം കൊണ്ട് നിർമിക്കുന്ന കട്ടകൾ സുരക്ഷിതവും ഗുണമേന്മയുള്ളതുമെന്ന് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കൂടി നടപടിവേണമെന്ന് പ്രതിപക്ഷ നേതാവ് പി.എം. സുരേഷ് ബാബു ആവശ്യപ്പെട്ടു. മറ്റ് വിവിധ സ്ഥിരം സമിതി ചെയർപേഴ്സൻമാരും പെങ്കടുത്തു. പടം ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.