അപകടക്കെണി ഒഴിയാതെ കൂളിമാട്​ റോഡ്

മാവൂർ: ഉൗട്ടിയിലേക്കുള്ള ഹ്രസ്വദൂരപാതയുടെ ഭാഗമായ മാവൂർ-കൂളിമാട് റോഡിൽ എളമരം മുതൽ താത്തൂർപൊയിൽ വരെയുള്ള ഭാഗത്ത് അപകടക്കെണി ഒഴിഞ്ഞില്ല. എളമരം മരമില്ലി​െൻറ മുൻവശം മുതൽ താത്തൂർപൊയിൽവരെയുള്ള ഭാഗത്ത് റോഡിന് വീതികുറവാണ്. ഒരേസമയം രണ്ടുവാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത വിധമാണ് വീതിക്കുറവ്. വലിയവാഹനം എതിരെവന്നാൽ ചെറിയവാഹനങ്ങൾ റോഡരികിലേക്ക് ഇറക്കേണ്ടിവരും. എന്നാൽ, പലഭാഗത്തും അരിക് റോഡ് നിരപ്പിൽനിന്ന് വളരെ താഴ്ന്നാണുള്ളത്. റോഡരികി​െൻറ വീതി രണ്ടടി മാത്രമാണ്. അതിനാൽ നിയന്ത്രണം വിട്ട് വാഹനങ്ങൾ വയലിലേക്ക് പതിക്കുകയോ മറിയുകയോ ചെയ്യുന്നു. നിരന്തര അപകട മേഖലയായി റോഡ് മാറിയിട്ട് കാലങ്ങളേറെയായി. ഇരുഭാഗത്തും താഴ്ചയേറിയ വയലുള്ള റോഡിന് അഞ്ചുമീറ്റർ മാത്രമാണ് വീതി. എട്ടു മുതൽ പത്ത് മീറ്റർ വരെയെങ്കിലും വീതിയുണ്ടാകേണ്ടതുണ്ട്. സ്ഥലമേറ്റെടുക്കുന്നതിലെ അനിശ്ചിതാവസ്ഥയാണ് വർഷങ്ങളായി റോഡ് പാതിവഴിയിലാകാൻ കാരണം. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഈ ഭാഗത്തെ ഭൂരിഭാഗം ആളുകളും സ്ഥലം വിട്ടുകൊടുക്കാൻ തയാറാണ്. എന്നാൽ, സ്ഥലമേറ്റെടുക്കാർ കേന്ദ്രഫണ്ട് ഉപയോഗിക്കാനാവില്ല. റോഡ് നിർമാണത്തിനുമാത്രമേ ഫണ്ട് ചെലവഴിക്കാനാവൂ. അതിനാൽ, സംസ്ഥാന സർക്കാറോ തദ്ദേശ സ്ഥാപനങ്ങളോ സ്ഥലം ഏറ്റെടുത്ത് നൽകണം. മറ്റ് ഏജൻസികൾ നിർമിക്കുന്ന റോഡിന് സ്ഥലമേറ്റെടുത്ത് കൊടുക്കുന്നതിന് സംസ്ഥാന സർക്കാറിന് തടസ്സങ്ങളുണ്ട്. ഇക്കാരണത്താൽ റോഡ് വീതികൂട്ടൽ എന്നുനടക്കുമെന്ന് ആർക്കും പറയാനാവുന്നില്ല. ഇൗ റോഡിൽനിന്ന് പനങ്ങോട്-മുണ്ടനട റോഡ് തുടങ്ങുന്നതിനുസമീപം ചീനിമരം മുറിഞ്ഞുവീണതിെനത്തുടർന്ന് റോഡരിക് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടിരുന്നു. ഇൗ ഭാഗത്ത് പാർശ്വഭിത്തി പുതുക്കിപ്പണിയുന്നുണ്ട്. എന്നാൽ, ഇതുവരെ കോൺക്രീറ്റ് ബെൽറ്റ് നിർമിക്കുകയോ മൈൽകുറ്റികൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇത് ൈവകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ആശങ്കയുണ്ട്. പാർശ്വഭിത്തി പുതുക്കിപ്പണിയുന്ന പ്രവൃത്തിയോടൊപ്പം ചില ഭാഗത്ത് റോഡും അരികും തമ്മിലുള്ള ഉയർച്ച വ്യത്യാസം കുറക്കാൻ കരാറുകാരൻ മണ്ണിട്ട് നിരപ്പാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.