മീസിൽസ് റുബെല്ല വാക്സിനേഷൻ ഉദ്ഘാടനം

കൂട്ടാലിട: മീസിൽസ് റുബെല്ല വാക്സിനേഷ​െൻറ കോട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് നിർവഹിച്ചു. പ്രിൻസിപ്പൽ പി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. വിലാസിനി, രാജൻ എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവത്കരണ പരിപാടിക്ക് ഹെൽത്ത് ഇൻസ്പെക്ടർ എൻ. പ്രഭാകരൻ നേതൃത്വം നൽകി. മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ഗഫൂർ സ്വാഗതവും എൽ.എച്ച്.ഐ ഗീതാമണിയമ്മ നന്ദിയും പറഞ്ഞു. ജില്ല മെഡിക്കൽ ഓഫിസിൽനിന്നും ടെക്നിക്കൽ അസിസ്റ്റൻറ് കെ.ടി. മോഹനൻ, ഉള്ള്യേരി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ മെഡിക്കൽ ഓഫിസർ ഡോ. ആനി, ഹെൽത്ത് സൂപ്പർവൈസർ അബ്ദുല്ല എന്നിവർ വാക്സിനേഷൻ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ജെ.പി.എച്ച്.എന്മാരായ സുഗന്ധി ഭായ്, കെ. രമ്യ, സഫിയ, ശീതൾ, ലളിത, ഷീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദൻ, പി.കെ. ഷാജഹാൻ, കെ. വിജയൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.