പാലിയേറ്റിവ് കെയർ എൻ.ആർ.ഐ സംഗമം

കോഴിക്കോട്: മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി നടന്ന എൻ.ആർ.ഐ സംഗമം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് െമഡിസിനിലേക്കായി (ഐ.പി.എം) ജെ.കെ ചാരിറ്റബിൾ ട്രസ്റ്റ്, കോസ്മോ പൊളിറ്റൻ ക്ലബ്, സ്കെച്ചസ് എന്നീ സന്നദ്ധ സംഘടനകൾ സമർപ്പിച്ച പദ്ധതികളും വിവിധ കോളജുകളിലെ പാലിയേറ്റിവ് വളൻറിയർമാർ സ്വരൂപിച്ച സാമ്പത്തിക സഹായവും അദ്ദേഹം ഏറ്റുവാങ്ങി. ഐ.പി.എം ചെയർമാൻ ഡോ. കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചാബ് നാഷനൽ ബാങ്ക് സർക്കിൾ ഹെഡ് സുമിത്ര ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു. കെ.ടി. വാസുദേവൻ, പി.ആർ. സാലി, രാമാനന്ദ്, സയ്യിദ് അക്ബർ, പി.പി. കൃഷ്ണൻ, ആറ്റക്കോയ പള്ളിക്കണ്ടി, കെ.വി. ജയരാജൻ, റഹിം കോവൂർ, അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി വൈസ് ചെയർമാൻ ജോസ് പുളിമൂട്ടിൽ സ്വാഗതവും സെക്രട്ടറി കെ.പി. ചന്ദ്രലേഖ നന്ദിയും പറഞ്ഞു. പരിപാടികളുടെ ഭാഗമായി വിവിധ കോളജുകളിലെ പാലിയേറ്റിവ് വളൻറിയർമാരുടെ സംഗമവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.