പേരാമ്പ്ര, -പയ്യോളി, ചെറുവണ്ണൂർ റോഡുകളുടെ നവീകരണത്തി​െൻറ ടെൻഡർ ക്ഷണിച്ചു

പേരാമ്പ്ര: പേരാമ്പ്ര -പയ്യോളി, പേരാമ്പ്ര -ചെറുവണ്ണൂർ റോഡുകളുടെ നവീകരണത്തിന് ഇ--ടെൻഡർ ക്ഷണിച്ചു. 18.125 കിലോമീറ്ററുള്ള പയ്യോളി റോഡി​െൻറ എസ്റ്റിമേറ്റ് തുക 41,53,33,194 രൂപയും 9.8 കിലോമീറ്ററുള്ള ചെറുവണ്ണൂർ റോഡിേൻറത് 23,38,27,689 രൂപയുമാണ്. റോഡുകളിലെ വലിയ കയറ്റങ്ങൾ കുറക്കുകയും ആറു മീറ്ററോളമുള്ള കാലപ്പഴക്കംചെന്ന കൽവെർട്ടുകൾ പുനർനിർമിക്കുകയും ചെയ്യും. കിഫ്ബിയിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. ചെറുവണ്ണൂർ റോഡ് ഒരുവർഷംകൊണ്ടും പയ്യോളി റോഡ് രണ്ടു വർഷംകൊണ്ടും പൂർത്തീകരിക്കാനാണ് നിർേദശം. കഴിഞ്ഞ ബജറ്റിലാണ് റോഡ് നവീകരണത്തിന് ഫണ്ട് പ്രഖ്യാപിച്ചത്. രണ്ട് റോഡുകളും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടുണ്ട്. ചെറുവണ്ണൂർ റോഡിൽ എരവട്ടൂർ ഭാഗത്ത് മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കും. പൊതുമരാമത്ത് വകുപ്പി​െൻറ അധീനതയിലാണെങ്കിലും റോഡ് പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നത് കേരള റോഡ് ഫണ്ട് ബോർഡാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.