കോഴിക്കോട്: നഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ അഗ്നിസുരക്ഷ സംവിധാനങ്ങൾ പ്രവർത്തനരഹിതമെന്ന് കണ്ടെത്തി. മാവൂർ േറാഡിൽ കെ.എസ്.ആർ.ടി.സി ടെർമിനൽ ഭാഗം, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരം, ബേബി മെമ്മോറിയൽ ആശുപത്രി ഭാഗം എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഹോട്ടലും ബേക്കറിയും ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കാണ് ഒരുവിധ സുരക്ഷയുമില്ലാത്തത്. തീപിടിത്തം ഉൾപ്പെടെ ഉണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിന് കെട്ടിടത്തിനടുത്തും പിൻവശത്തും ഉൾപ്പെടെ എത്താൻ സൗകര്യമില്ല. അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിലുൾപ്പെടെ ഗ്യാസ് സിലിണ്ടറുകൾ അലക്ഷ്യമായാണ് കൈകാര്യം െചയ്യുന്നത്. ഗ്യാസ് സിലിണ്ടർ സൂക്ഷിക്കാൻ പ്രത്യേകം സ്റ്റോർ ഇല്ല. ആവശ്യമായതിലും കൂടുതൽ ഗ്യാസ്സിലിണ്ടറുകൾ സൂക്ഷിക്കുന്നു. കെട്ടിടത്തിെൻറ കോണിപ്പടികൾക്ക് ആവശ്യമായ വീതിയില്ല. കോണിപ്പടിയിൽ തുണിക്കെട്ടുകളും കാർബോർഡ് ചട്ടകളും ഉൾെപ്പടെ കൂട്ടിവെച്ച് തടസ്സമുണ്ടാക്കുന്നു. കാലപ്പഴക്കം വന്ന വയറിങ്ങുകളും സ്വിച്ച് ബോർഡുകളുമാണ് കണ്ടെത്തിയത്. സുരക്ഷ മാനദണ്ഡം പാലിക്കാത്ത 20 കെട്ടിട ഉടമകൾക്ക് ബുധനാഴ്ച നോട്ടീസ് നൽകുമെന്ന് ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ പറഞ്ഞു. രണ്ടാഴ്ചക്കകം ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് നോട്ടീസിൽ നിർദേശിക്കുക. അനുവദിച്ച സമയത്തിനുള്ളിൽ മതിയായ സുരക്ഷ സംവിധാനം ഒരുക്കാതിരുന്നാൽ ഡിസാസ്റ്റർ മാനേജ്മെൻറ് ചട്ടത്തിലെ വകുപ്പുകൾ പ്രകാരം കെട്ടിടം അടുച്ചുപൂട്ടാനാവശ്യമായ നടപടി കൈക്കൊള്ളും. ഫയർ സ്റ്റേഷൻ ഒാഫിസർമാരായ വസന്ത്, റോബി വർഗീസ്, ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പെങ്കടുത്തു. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന മിഠായിതെരുവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അടിക്കടി തീപിടിത്തമുണ്ടാവുന്ന സാഹചര്യത്തിലാണ് കെട്ടിടങ്ങളിലെ അഗനിസുരക്ഷ സംവിധാനങ്ങളുടെ പരിശോധന കർശനമാക്കിയത്. നേരത്തേ നടത്തിയ പരിശോധനയിൽ നഗരത്തിലെ പത്തോളം കെട്ടിടങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.