പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരെ വികസന വിരോധികളാക്കരുത് -ബിനോയ് വിശ്വം പേരാമ്പ്ര: പരിസ്ഥിതിക്കു വേണ്ടി വാദിക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തരുതെന്ന് മുൻ വനം -പരിസ്ഥിതി മന്ത്രിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. യുവകലാസാഹിതി പുസ്തകോത്സവത്തിെൻറ ഭാഗമായി നടന്ന പരിസ്ഥിതിയും വികസനവും സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റാരെക്കാളും പരിസ്ഥിതി സംരക്ഷിക്കേണ്ടതിെൻറ ഉത്തരവാദിത്തം ഇടതുപക്ഷത്തിനുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആതിരപ്പള്ളി പദ്ധതി ഒരിക്കലും യാഥാർഥ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു. അജയ് ആവള അധ്യക്ഷത വഹിച്ചു. ഡോ. കെ.എൻ. അജോയ് കുമാർ, നിജേഷ് അരവിന്ദ് എന്നിവർ പങ്കെടുത്തു. സി.കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.