എസ്.എഫ്.എ മേഖല സമ്മേളനം

അമ്പലവയൽ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ രണ്ടാമത് കോഴിക്കോട്-വയനാട് മേഖല സമ്മേളനം സമാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.എ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു. അമ്പലവയൽ പഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ മുൻകാല ഫുട്ബാൾ താരങ്ങളെ ആദരിച്ചു. മേഖലയിലെ മികച്ച ടീമിനുള്ള ഉപഹാരം വാർഡ് മെംബർ ഷമീർ കൈമാറി. മികച്ച ടീമായി ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെയും മികച്ച ടൂർണമ​െൻറായി കൊടുവള്ളി കൊയപ്പ ടൂർണമ​െൻറിനയെും മികച്ച കളിക്കാരനായി ജവഹർ മാവൂരി​െൻറ ആസിഫിനെയും മികച്ച ഡിഫൻഡറായി ഇല്യാസിനെയും മികച്ച ഗോൾകീപ്പറായി ജവഹർ മാവൂരി​െൻറ മിർഷാദിനെയും എമർജിങ് പ്ലയറായി എ.എഫ്.സി വയനാടി​െൻറ അഭിജിത്തിനെയും തിരഞ്ഞെടുത്തു. മികച്ച പ്രവർത്തനത്തിലുള്ള പ്രത്യേക ഉപഹാരം സോക്കർസിറ്റി വാട്സ്ആപ് ഗ്രൂപ്പിന് നൽകി. ഒ.വി. വർഗീസ്, എൻ.സി. കൃഷ്ണകുമാർ, ബാലസുബ്രഹ്മണ്യൻ, കണക്കയിൽ മുഹമ്മദ്, സൂപ്പർ അഷ്റഫ് ബാവ, ആർ. വിനയൻ, തങ്ങൾ മുഹമ്മദ്, അഡ്വ. ഷമീം പക്സാൻ, സി. റഷീദ് എന്നിവർ സംസാരിച്ചു. SUNWDL22 സെവൻസ് ഫുട്ബാൾ അസോസിയേഷൻ മേഖല സമ്മേളനം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു അധ്യാപക നിയമനം കുഞ്ഞോം: ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ മലയാളം, ജൂനിയർ അറബിക് (എൽ.പി) നിയമനത്തിനുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10ന് നടക്കും. സൗജന്യ ഹൃേദ്രാഗ നിർണയ-ചികിത്സ ക്യാമ്പ് കൽപറ്റ: വയനാട്-ഗുഡല്ലൂർ റോട്ടറി ക്ലബുകളുടെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കൽപറ്റ ലിയോ മെട്രോ, ലിയോ ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ ഹൃേദ്രാഗ നിർണയ-ചികിത്സ ക്യാമ്പ് റോട്ടറി അസി. ഗവർണർ റോട്ടേറിയൻ ടി.വി. മുരളി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 350ഒാളം പേർ പങ്കെടുത്തു. ആവശ്യമുള്ള രക്തപരിേശാധനക്ക് പുറമെ ഇ.സി.ജി, ടി.എം.ടി, എക്കോ എന്നിവയും ചെയ്തു നൽകി. മരുന്നുകളും കൈമാറി. യോഗത്തിൽ ഡോ. ടി.പി.വി. സുരേന്ദ്രൻ, ഡോ. മുഹമ്മദ് ഷലൂബ്, ഹരികുമാർ, ജോസ് തേരകം, സണ്ണി, മനോജ്, സ്റ്റീഫൻ, ബിജേഷ്, ടി.പി.വി. രവീന്ദ്രൻ, ഡോ. ചന്ദ്രബാബു ഗൂഡല്ലൂർ എന്നിവർ സംസാരിച്ചു. SUNWDL18 സൗജന്യ ഹൃേദ്രാഗ നിർണയ-ചികിത്സ ക്യാമ്പ് റോട്ടറി അസി. ഗവർണർ റോട്ടേറിയൻ ടി.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.