കടിയങ്ങാട്​ പാലത്തിൽ ബസ്​ കാത്തിരിപ്പുകേന്ദ്രമില്ലാതെ സമരമുഖത്ത്​

പാലേരി: പാലം പുതിയത്, കാണാൻ മൊഞ്ചുള്ള റോഡ്, വാഹനങ്ങൾക്ക് ചീറിപ്പായാൻ ഏറെ സൗകര്യം. പറഞ്ഞിെട്ടന്ത്, യാത്രക്കാർ എവിടന്ന് വാഹനത്തിൽ കയറണം, എവിടെ ഇറങ്ങണം, എവിടെയാണ് ബസ് നിർത്തുക എന്നൊന്നും ഒരു തിട്ടവുമില്ലാതെ യാത്രക്കാർ വെയിലത്തും മഴയത്തും അങ്ങോട്ടുമിങ്ങോട്ടും പരക്കംപായുന്നു. പുതിയ പാലം വന്നതോടെ കടിയങ്ങാട് പാലം സ്റ്റോപ്പി​െൻറ ദുർഗതിയാണിത്. നേരത്തേ പഞ്ചായത്ത് വക ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നു. പുതിയ പാലം വന്നതോടെ അത് ഉപയോഗശൂന്യമായി. പഴയ റോഡിൽനിന്ന് അെഞ്ചട്ട് മീറ്റർ ഉയരത്തിലാണ് പുതിയ പാലം. അതുകൊണ്ടുതന്നെ പഴയ കേന്ദ്രം നിന്നിരുന്ന സ്ഥലം ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണ്. പുതിയ അപ്രോച് റോഡിനോട് ചേർന്ന് നാട്ടുകാർ താൽക്കാലിക ഷെഡ് നിർമിച്ചെങ്കിലും എതിർപ്പുള്ളവർ അത് അഗ്നിക്കിരയാക്കി. ഷെഡ് എവിടെ വേണമെന്ന് അധികൃതർ സ്ഥിരീകരിക്കാത്തതിൽ പ്രതിഷേധമുണ്ട്. കോഴിക്കോട് കുറ്റ്യാടി ഭാഗങ്ങളിലേക്കുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ബസ് കാത്തിരിപ്പുകേന്ദ്രമില്ലാതെ ദുരിതത്തിലാണ്. ബസുകൾ തോന്നുന്നിടത്ത് നിർത്തുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രദേശത്ത് ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരിൽ ചിലർ സമരരംഗത്തിറങ്ങുകയാണ്. സാമൂഹികപ്രവർത്തകരായ പപ്പൻ കന്നാട്ടി, ജവാൻ അബ്ദുല്ല എന്നിവർ തിങ്കളാഴ്ച പഞ്ചായത്ത് ഒാഫിസിനു മുന്നിൽ ഏകദിന സത്യഗ്രഹമനുഷ്ഠിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.