​'ചിലപ്പതികാരം​' ഇന്ന് അരങ്ങില്‍

'ചിലപ്പതികാരം' ഇന്ന് അരങ്ങില്‍ കോഴിക്കോട്: കലാ, സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മാതാ പേരാമ്പ്രയുടെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇളങ്കോവടികള്‍ രചിച്ച തമിഴ് ഇതിഹാസമായ 'ചിലപ്പതികാരം' അരങ്ങില്‍ ആവിഷ്‌കരിക്കുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പി​െൻറ സഹകരണത്തോടെ തിങ്കളാഴ്ച വൈകീട്ട് 5.30ന് ടാഗോര്‍ സ​െൻറിനറി ഹാളിലാണ് പരിപാടി. മൂലകൃതികളില്‍നിന്ന് ഒട്ടും വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്ന ചിലപ്പതികാരത്തില്‍ മാത പേരാമ്പ്രയിലെ അമ്പതിലധികം പ്രതിഭകള്‍ പങ്കെടുക്കുന്നു. തിയറ്റര്‍ സാധ്യതകളും നൃത്തസംഗീത കലകളും സമന്വയിപ്പിച്ചാണ് ഇത് രൂപപ്പെടുത്തിയത്. ഒരുകാലഘട്ടത്തില്‍ ദക്ഷിണേന്ത്യ കൈവരിച്ച നേട്ടങ്ങളുടെയും ധർമം പരിപാലിച്ച് രാജ്യംഭരിച്ച രാജാക്കന്മാരുടെയും ചിത്രങ്ങളാണ് ചിലപ്പതികാരം പകര്‍ന്നുതരുന്നത്. കോവല​െൻറയും കണ്ണകിയുടെയും ദുരന്തകഥ പറയുന്നതിലൂടെ ഒരു സമൂഹം പാലിക്കേണ്ട ലിഖിതവും അലിഖിതവുമായ നിയമങ്ങള്‍ ഓർമപ്പെടുത്തുകയാണ് ചിലപ്പതികാരത്തിലൂടെ ഇളങ്കോവടികള്‍ ചെയ്യുന്നത്. എസ്. രമേശന്‍ നായര്‍ രചന നിര്‍വഹിച്ച ചിലപ്പതികാരത്തി​െൻറ അരങ്ങ് ആവിഷ്‌കരണം മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പേരാമ്പ്രയാണ് സംവിധാനം ചെയ്യുന്നത്. ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.