കോഴിക്കോട്: കോര്‍പറേറ്റ് ഭരണത്തിനും ഫാഷിസ്റ്റ് വാഴ്ചക്കുമെതിരെ ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാന്‍ എ.ഐ.വൈ.എഫ് 'സമരതെരുവ്' സംഘടിപ്പിക്കുന്നു. മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്ത് തിങ്കളാഴ്ച രാവിലെ 10ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ബഹുജന ഐക്യവേദി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഐ.വി. ശശാങ്കന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രതിരോധത്തിെൻറ എഴുത്തും വരയും പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്യും. 2.30ന് സമരവഴിയില്‍ പാട്ടും കവിതയും പരിപാടി നടക്കും. 3.30ന് ഫാഷിസ്റ്റ് വിരുദ്ധ സാംസ്‌കാരിക മുന്നണി- സാധ്യതയും പ്രയോഗവും വിഷയത്തില്‍ എ.പി അഹമ്മദ് പ്രഭാഷണം നടത്തും. നാലിന് 'നവ ഫാഷിസം പ്രതിരോധത്തിെൻറ വഴികള്‍' വിഷയത്തില്‍ സെമിനാര്‍ നടക്കും. 5.30ന് തിയറ്റര്‍ ബീറ്റ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന തിയറ്റര്‍ സോങ്സ് നടക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ബാബു ഒലിപ്രം അവതരിപ്പിക്കുന്ന ഏകപാത്ര നാടകം പോര്‍മുഖം അരങ്ങേറും. തുടര്‍ന്ന് യുവകലാസാഹിതി കോഴിക്കോട് 'പാട്ടോളം' നാടന്‍പാട്ടുകള്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.