Posted On
date_range Updated On
date_range ലോ കോളജിലെ ആദ്യ ബാച്ച് വീണ്ടും ഒത്തുചേർന്നു
കോഴിക്കോട്: കോഴിക്കോട് ലോ േകാളജിലെ ആദ്യ ബാച്ചിൽ പഠിച്ചവർ വീണ്ടും ഒത്തുകൂടി. 1970ൽ മാനാഞ്ചിറ ട്രെയിനിങ് കോളജിലെ കുടുസ്സുമുറിയിൽ പഠിച്ച് നിയമവഴിയിലും സർക്കാർ ഉദ്യോഗത്തിലും ഉയരങ്ങളിലെത്തിയവരാണ് ഒരു വർഷത്തെ ഇടവേളക്ക് ശേഷം സമ്മേളിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടുന്നതാണ് ബാച്ച്. ഹൈകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസുമാരായ ആർ. ബസന്ത്, എം.എൻ. കൃഷ്ണൻ, എം.സി. ഹരിറാണി എന്നിവരും മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് നേതാവ് എം. രാജൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ, ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി പുത്തലത്ത്, മുൻ ജില്ല ജഡ്ജി എസ്.എം. ഫാത്തിമ ബീവി, മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.പി. വേണുഗോപാൽ തുടങ്ങിയവർ പെങ്കടുത്തു. അധ്യാപകരായിരുന്ന പ്രഫ. എം. രാമകൃഷ്ണനെയും എം.വി. പ്രഭാകരനെയും ചടങ്ങിൽ ആദരിച്ചു. വിറ്റൽ ദാസ്, രമാഭായ് എന്നിവരായിരുന്നു ഒത്തുചേരലിെൻറ കോഒാഡിനേറ്റർമാർ. നൂറുേപരായിരുന്നു 1970ൽ നിയമം പഠിക്കാൻ കോഴിക്കോട് ലോ കോളജിൽ എത്തിയത്. അന്നത്തെ 18 സഹപാഠികൾ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. 48 പേരും കുടുംബാംഗങ്ങളുമാണ് ഒത്തുചേരലിെനത്തിയത്. വിശേഷങ്ങൾ പങ്കുവെച്ച് ഉച്ചഭക്ഷണവും കഴിച്ചാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.