67ാം വയസ്സിലും ശ്രീനിവാസൻ കളിക്കളത്തി​െല യൂത്തനാണ്

കൊയിലാണ്ടി: 67ാം വയസ്സിലും നടേലക്കണ്ടി ശ്രീനിവാസൻ കളിക്കളത്തിെല യൂത്തനാണ്. 10ാം വയസ്സിൽ ഒാലപ്പന്ത് തട്ടി തുടങ്ങിയതു മുതൽ ഉടലെടുത്തതാണ് മൈതാനിയോടും കാൽപന്തിനോടുമുള്ള ആത്മബന്ധം. സ്കൂൾ പഠനം ആറാം ക്ലാസിൽ അവസാനിച്ചെങ്കിലും കളിക്കളത്തിലെ 'പഠനം' ഇപ്പോഴും തുടരുന്നു. ഹോട്ടൽ, ബേക്കറി, സോഡകമ്പനി, പത്രവിതരണം തുടങ്ങി പല ജോലികൾക്ക് പോകുമായിരുന്നെങ്കിലും വൈകീട്ട് അഞ്ചോടെ മൈതാനിയിൽ ഹാജരാകും. ആദ്യകാലത്ത് ചിൽഡ്രൻസ് ടീം ഉൾപ്പെടെ പ്രാദേശിക ക്ലബുകളുടെ ഗോൾ കീപ്പറായിരുന്നു. പീപ്ൾസ്, ക്വാർട്സ് സോക്കർ ക്ലബുകൾക്ക് ജില്ല ലീഗിലും ഗോൾ വലയം കാത്തു. പീപ്ൾസ് ജില്ല ലീഗ് ജേതാക്കളായപ്പോൾ ഗോൾ പോസ്റ്റിൽ രക്ഷക​െൻറ സ്ഥാനത്ത് ശ്രീനിയുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ കാലമേറെയാെയങ്കിലും കളിസ്ഥലത്ത് ഇദ്ദേഹം ഇപ്പോഴും സജീവമാണ്. മഴ മാറിത്തുടങ്ങി ഫുട്ബാൾ സീസണാകുന്നതോടെ ശ്രീനി സജീവമാകും. ടൂർണമ​െൻറുകൾക്ക് ഗ്രൗണ്ട് ഒരുക്കുന്നത് മുതൽ അവസാനിക്കുന്നതു വരെ ഇദ്ദേഹത്തി​െൻറ നിസ്വാർഥ സേവനം ലഭ്യമാകും. പ്രത്യുപകാരം പ്രതീക്ഷിച്ചല്ല ഇൗ സേവനം. രക്തത്തിൽ അലിഞ്ഞുചേർന്ന സ്പോർട്സ്മാൻ സ്പിരിറ്റ് മാത്രം. നാലു വർഷം മുമ്പ് കാലിന് ശസ്ത്രക്രിയ ചെയ്തിരുന്നു. അതിനാൽ, കനപ്പെട്ട ജോലികൾ ഡോക്ടർമാർ വിലക്കിയിട്ടുണ്ട്. അതൊന്നും 'കളിഭ്രാന്തി'ന് തടസ്സമാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.