തോമസ്​ ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് പണക്കൊഴുപ്പി​െൻറ ബലത്തിൽ ^ചെന്നിത്തല

തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് പണക്കൊഴുപ്പി​െൻറ ബലത്തിൽ -ചെന്നിത്തല ആലപ്പുഴ: പണക്കൊഴുപ്പി​െൻറ പിൻബലത്തിലാണ് തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനത്തി​െൻറ പേരിൽ മന്ത്രിയായിരുന്ന ഇ.പി. ജയരാജന് ലഭിക്കാത്ത നീതിയാണ് കായൽ കൈയേറിയ തോമസ് ചാണ്ടിക്ക് ലഭിക്കുന്നത്. യു.ഡി.എഫി​െൻറ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് മാത്രം മതി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാനെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരോപണവിധേയൻ തോമസ് ചാണ്ടി ആയതിനാലാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തത്. അഴിമതിക്കേസുകളെല്ലാം തേച്ചുമായ്ച്ച് കളയാനാണ് ലോക്നാഥ് െബഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. മന്ത്രിയുടെ അഴിമതിയായതിനാൽ കലക്ടറുടെ മേൽ കൂടുതൽ രാഷ്ട്രീയ സമ്മർദം വന്നുകൊണ്ടിരിക്കുകയാണ്. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം സംസ്ഥാനത്ത് ഒരുകേസിലും നടക്കുന്നില്ല. കേരളത്തിൽ ഭരണസ്തംഭനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അഞ്ചിന് രാപകൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയായി. യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.