പ്രവൃത്തിപരിചയമേളയിലെ മാർക്ക്​ സ​മ്പ്രദായം അവസാനിക്കുന്നു

കോഴിക്കോട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളക്ക് മാത്രം മാർക്കും മറ്റുള്ള ഇനങ്ങൾക്ക് പോയൻറും നൽകുന്ന 'വിചിത്ര ആചാരം' അവസാനിക്കുന്നു. ഇതിനായി മാന്വൽ പരിഷ്കരിക്കുമെന്ന് ശാസ്േത്രാത്സവം ജനറൽ കൺവീനറും അഡീഷനൽ ഡി.പി.െഎയുമായ ജിമ്മി കെ. ജോസ് 'മാധ്യമ'േത്താട് പറഞ്ഞു. മാർക്കിന് പകരം പോയൻറ് നൽകണെമന്നാണ് ഒരു വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം. പ്രവൃത്തിപരിചയമേളയിൽ ജഡ്ജുമാർ നൽകുന്ന മാർക്കും ഗ്രേഡുമാണ് ഒാരോ മത്സരാർഥിക്കും അനുവദിക്കുന്നത്. ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, ശാസ്ത്രമേള, െഎ.ടി മേള എന്നിവക്ക് പോയൻറ് സംവിധാനമാണ് തുടരുന്നത്. ഒന്നാംസ്ഥാനത്തിന് അഞ്ചും രണ്ടാമതെത്തുന്നവർക്ക് മൂന്നും മൂന്നാം സ്ഥാനക്കാർക്ക് ഒരു പോയൻറുമാണുള്ളത്. ഇതിനൊപ്പം എ ഗ്രേഡിന് അഞ്ച് പോയൻറ്, ബി ഗ്രേഡിന് മൂന്ന്, സി ഗ്രേഡിന് ഒരു പോയൻറ് എന്നിങ്ങനെയാണ് നൽകുന്നത്. ഉപജില്ല മുതൽ സംസ്ഥാനതലം വരെ ഇൗ രീതിയാണ്. എന്നാൽ പ്രവൃത്തിപരിചയമേളയിൽ ആകെയുള്ള 300 മാർക്കിൽ മൂന്ന്് ജഡ്ജുമാർ കൊടുക്കുന്ന മാർക്കാണ് കണക്കാക്കുന്നത്. ജില്ലകൾക്കും മാർക്ക് അടിസ്ഥാനമാക്കിയാണ് സ്ഥാനം നിർണയിക്കുന്നത്. ഒാവറോൾ ചാമ്പ്യൻഷിപ്പിനെയടക്കം ഇൗ വിവേചനം ബാധിക്കുന്നുണ്ട്. സ്കൂൾ മുതൽ സംസ്ഥാനതലം വരെ എല്ലാ കാറ്റഗറിയിലും പോയൻറ് നില ബാധകമാണെന്ന് 2009ലെ ശാസ്ത്രമേള മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപജില്ലതലത്തിൽ പ്രവൃത്തിപരിചയമേളയിൽ പെങ്കടുത്തില്ലെങ്കിൽ മറ്റ് വിഭാഗങ്ങളിൽ ഒന്നാമതെത്തിയാലും സ്കൂളുകൾക്ക് ഒാവറോൾ ചാമ്പ്യൻഷിപ് ലഭിക്കാറില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.