കോഴിക്കോട്: 'കുഞ്ഞാവക്കൊപ്പം െകാച്ചു ടി.വിയിൽ കാർട്ടൂൺ കണ്ടുരസിക്കുന്ന ബി.ടെക് മാമൻ'സാമൂഹ മാധ്യമങ്ങളിലെ ട്രോൾ പേജുകളിലെ വെറും ഭാവനസൃഷ്ടി. മിടുക്കരായ ഇൗ മാമന്മാരിൽ ചിലർ 'കുഞ്ഞാവ'കളായ അനന്തരവന്മാർക്ക് തന്ത്രങ്ങളൊക്കെ കൈമാറുന്നുണ്ട്. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പല പ്രോജക്ടുകളുടെയും ആശയത്തിനുപിന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരുമാണെന്നത് പരസ്യമായ രഹസ്യമാണ്. പ്രവൃത്തി പരിചയമേളയിലെ തത്സമയ നിർമാണങ്ങളും, െഎ.ടി മേളകളിലെ ചിലയിനങ്ങളും കുട്ടികളുടെ പ്രതിഭാസ്പർശം മാത്രമുള്ളതാണ്. എന്നാൽ, സ്റ്റിൽ മോഡലിനും വർക്കിങ് മോഡലിനും പിന്നിൽ ചില വിദഗ്ധ കരങ്ങളുണ്ടെന്നാണ് സംസാരം. സെൻറ് ആഞ്ചലോസ് യു.പി സ്കൂളിൽ മാലിന്യസംസ്കരണം സ്റ്റിൽ മോഡൽ വിശദീകരിക്കാൻ വിദ്യാർഥിയെ സഹായിക്കുന്ന ഒരു ബി.ടെക്കുകാരനെയാണ് കണ്ടത്. ഇത്തരം വിരുതന്മാരെ മറ്റു വേദികളിലും കണ്ടു. തത്സമയ നിർമാണങ്ങളിൽ വിദ്യാർഥികൾ പതിവനുസരിച്ചല്ല മത്സരങ്ങളിൽ പെങ്കടുത്തതെന്നും ആക്ഷേപമുണ്ട്. വോളിബാൾ നെറ്റ് നിർമിക്കുേമ്പാൾ മുകളിൽ 10ാം നമ്പർ നൂലും മധ്യഭാഗത്ത് നാലാം നമ്പറും താഴെ ആറാം നമ്പർ നൂലുമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, നാലാം നമ്പർ നൂലുമാത്രം ഉപയോഗിച്ച വിദ്യാർഥിനിക്കും ഗ്രേഡ് ലഭിച്ചിട്ടുണ്ട്. തത്സമയ ഇനങ്ങളിലെ വിധികർത്താക്കളുെട യോഗ്യതയെന്തെന്നതും ദുരൂഹമാണ്. തത്സമയ നിർമാണങ്ങൾ വിഡിയോയിൽ പകർത്തിയാൽ പരാതികൾ ഒഴിവാക്കാനാവും. ഒരു വർഷത്തിലേറെക്കാലം പ്രയത്നിച്ചാണ് വിദ്യാർഥികൾ ചിലയിനങ്ങളിൽ പെങ്കടുക്കാനെത്തുന്നത്. എന്നാൽൗ, തിക്താനുഭവം നേരിടുന്നതിനാൽ മിടുക്കരായ വിദ്യാർഥികൾ പിന്നീടുള്ള വർഷങ്ങളിൽ മത്സരിക്കാതെ മാറിനിൽക്കുന്ന പ്രവണതയും ഏറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.