*ശനിയാഴ്ച വീണ്ടും കേരളത്തിെൻറ സ്ഥലത്തുള്ള തമിഴ്നാടിെൻറ ബോർഡിൽ ബസ് തട്ടി സുൽത്താൻ ബത്തേരി: കേരള--തമിഴ്‌നാട് അതിര്‍ത്തിയായ താളൂര്‍ നീലഗിരി ചെക്പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ടോള്‍പിരിവ് പുനഃസ്ഥാപിച്ചതിനെതുടർന്നുള്ള പ്രശ്നങ്ങൾക്ക് അയവില്ല. കഴിഞ്ഞദിവസം സംഭവിച്ചതുപോലെ ശനിയാഴ്ച കേരളത്തിെൻറ അധീനതയിലുള്ള സ്ഥലത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസ് തിരിക്കുന്നതിനിെട തമിഴ്നാടിെൻറ സൂചന ബോർഡിൽ തട്ടി. ഇതോടെ, തമിഴ്നാട് ഉദ്യോഗസ്ഥർ ബസ് തടഞ്ഞിട്ടു. സംഭവം കേരളത്തിെൻറ സ്ഥലത്തായിട്ടും ഒന്നും ചെയ്യാനാകാതെ അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ടോൾ ഏർപ്പെടുത്തിയതോടെ ബസുകൾക്ക് അതിർത്തികടന്ന് തിരിക്കാൻ കഴിയാതായതോടെയാണ് പ്രശ്നം രൂക്ഷമായത്. മീനങ്ങാടിയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് ശനിയാഴ്ച വൈകിട്ട് 6.45ഒാടെ താളൂരിലെത്തിയപ്പോഴാണ് സംഭവം. കേരളത്തിെൻറ സ്ഥലത്തുവെച്ച് കെ.എസ്.ആർ.ടി.സി ബസ് തിരിക്കുന്നതിനിടെ തമിഴ്നാട്ടിലേക്ക് സ്വാഗതം എന്നെഴുതിയ ബോർഡിെൻറ ഒരുഭാഗത്ത് ബസ് തട്ടുകയായിരുന്നു. ബോർഡിന് ഭാഗികമായി കേടുപാട് പറ്റിയതോടെ തമിഴ്നാടിെൻറ റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞു. തുടർന്ന്, ഞായറാഴ്ച ബോർഡ് നന്നാക്കി നൽകാമെന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഉറപ്പിലാണ് ബസ് സർവിസ് പുനരാരംഭിക്കാൻ അനുവദിച്ചത്. 25 വര്‍ഷമായി നിര്‍ത്തിവെച്ച ടോളാണ് പുനഃസ്ഥാപിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തലാക്കിയ ടോളാണ് വീണ്ടും പിരിക്കാന്‍ തുടങ്ങിയത്. മുമ്പ് ടോൾ സംവിധാനം നിലവിലുള്ളപ്പോഴും താളൂരിലേക്ക് വരുന്ന വാഹനങ്ങളെ പിരിവില്‍നിന്ന് ഒഴിവാക്കിയിരുന്നു. അതുപോലെ താളൂരിലേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ക്കും ടോള്‍ ബാധകമായിരുന്നില്ല. കഴിഞ്ഞദിവസവും താളൂര്‍-കല്‍പറ്റ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് തിരിക്കുന്നതിനിടെ തമിഴ്‌നാട് സ്ഥാപിച്ച സൂചന ബോർഡിൽ തട്ടിയതിനെത്തുടർന്ന് ഏറെനേരം ബസ് തടഞ്ഞിട്ടിരുന്നു. ടോൾ കൂട്ടിയതിനുപുറമെ ബത്തേരിയില്‍നിന്ന് താളൂരിലേക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ക്ക് താളൂരിലെത്തി ആളെ കയറ്റുന്നതിനും നിര്‍ത്തിയിടാനും തിരിക്കാനുമുള്ള സൗകര്യം തമിഴ്‌നാട് റദ്ദാക്കുകയായിരുന്നു. പുതിയ കലക്ടറുടെ നിർദേശപ്രകാരമാണ് പുതിയ ടോള്‍ നിരക്കും നിയന്ത്രണങ്ങളും വന്നിരിക്കുന്നത്. SATWDL28 കേരളത്തിെൻറ സ്ഥലത്തുള്ള തമിഴ്നാടിെൻറ സൂചന ബോർഡുകൾ (വൃത്തത്തിൽ) രേഖകളില്ലാത്തവരെ ഹോട്ടലുകളിൽ താമസിപ്പിച്ചാൽ നടപടി -ജില്ല പൊലീസ് മേധാവി കൽപറ്റ: ജില്ലയിലെ ഹോംസ്റ്റേ, സർവിസ് വില്ല, റിസോർട്ട്, ലോഡ്ജ്, ഹോട്ടലുകൾ എന്നിവയിൽ താമസക്കാരായി എത്തുന്ന വ്യക്തികളുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഉപയോഗത്തിലുള്ള മൊബൈൽ നമ്പറും സ്ഥാപന ഉടമകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. രേഖകൾ ഇല്ലാത്ത ആളുകളെ താമസിപ്പിക്കാൻ പാടില്ല. അങ്ങനെ താമസിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.