അനധികൃത മത്സ്യക്കച്ചവടം ഒഴിപ്പിച്ചു

മാനന്തവാടി: നഗരത്തിൽ അനധികൃതമായി നടത്തിയ മത്സ്യക്കച്ചവടം നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു. ഗതാഗത ഉപദേശക ബോര്‍ഡ് യോഗതീരുമാന പ്രകാരം ശനിയാഴ്ച നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് മൈസൂരു റോഡില്‍ അനധികൃതമായി വില്‍പന നടത്തുകയായിരുന്ന മത്സ്യക്കച്ചവടം കണ്ടെത്തിയത്. പിടിച്ചെടുത്ത മത്സ്യങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. ഇങ്ങനെ വില്‍പന നടത്തുന്ന മത്സ്യങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അതിനാല്‍ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അനധികൃതമായി വില്‍പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു. --must------------------- ജില്ല വിദ്യാരംഗം സാഹിത്യോത്സവം സമാപിച്ചു വൈത്തിരി: രണ്ടു ദിവസമായി വൈത്തിരി എച്ച്.ഐ.എം.യു.പി സ്‌കൂളിൽ നടന്ന വിദ്യാരംഗം ജില്ല സാഹിത്യോത്സവത്തിന് തിരശ്ശീല വീണു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും ജില്ല പഞ്ചായത്ത് പ്രസിഡൻറ് വിതരണം ചെയ്തു. യു.സി. ഗോപി, സലിം മേമന, ഒ.കെ. സഫിയ ഷൈനി ദേവസി, ബീന പ്രകാശ്, പി.ടി. വർഗീസ്, സോഫി ചാക്കോ എന്നിവർ സംസാരിച്ചു. കെ.കെ. സുരേഷ് സ്വാഗതവും ജെസി ജോർജ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. -- SATWDL27 ജില്ല വിദ്യാരംഗം സാഹിത്യോത്സവത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്യുന്നു പുസ്തക പ്രകാശനം ഇന്ന് പുൽപള്ളി: വിജയൻ പുൽപള്ളിയുടെ കവിതാ സമാഹാരമായ വാട്സ്ആപ്പിൽ വരാത്തവ എന്ന പുസ്തകത്തി​െൻറ പ്രകാശനം ഞായറാഴ്ച പുൽപള്ളിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കവി ബീരാൻകുട്ടി പുസ്തകം പ്രകാശനം ചെയ്യും. വൈകീട്ട് നാലു മണിക്ക് പുൽപള്ളി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ്. പുസ്തകം ഡോ. കെ.എസ്. േപ്രമൻ ഏറ്റുവാങ്ങും. നീർമാതളം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വാർത്തസമ്മേളനത്തിൽ വിജയൻ പുൽപള്ളി, അനിൽ കുറ്റിച്ചിറ എന്നിവർ പങ്കെടുത്തു. വനാതിർത്തിയിലെ കിടങ്ങിൽ പുള്ളിപ്പുലി ചത്ത നിലയിൽ പുൽപള്ളി: വനാതിർത്തിയിലെ കിടങ്ങിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. പുൽപള്ളി ചേകാടി കട്ടക്കണ്ടി കോളനിക്കടുത്തെ ട്രഞ്ചിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് ജഡം കണ്ടത്. ദുർഗന്ധത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിൽ ജഡം കണ്ടത്. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി പുലി ശല്യം രൂക്ഷമായിരുന്നു. വളർത്തുമൃഗങ്ങളെ പുലി പിടികൂടുന്നത് വർധിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പശു, ആട് എന്നിവയടക്കം 15 ഓളം വളർത്തുമൃഗങ്ങളെ പുലി കൊലപ്പെടുത്തിയിരുന്നു. പാതിരി വനത്തോട് ചേർന്ന് പ്രദേശമാണ് ചേകാടി. SATWDL22 അഴുകിയ നിലയിൽ കണ്ടെത്തിയ പുള്ളിപുലിയുടെ ജഡം െസമിനാർ മാറ്റിവെച്ചു കൽപറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൽപറ്റ മുണ്ടേരിയിൽ നടത്താനിരുന്ന താലൂക്ക് ലൈബ്രറി സെമിനാർ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ലൈബ്രറി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.