കാൽനട പ്രചാരണ ജാഥ

വടകര: ബി.ജെ.പി ഉയർത്തുന്ന വർഗീയ ഫാഷിസത്തിനെതിരെയും പിണറായി സർക്കാറി​െൻറ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സി.പി.എം അഴിയൂർ, ചോമ്പാല ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തി. സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. പി. ശ്രീധരർ, വി.പി. സുരേന്ദ്രൻ, പി.പി. ശ്രീധരൻ, കെ. അനന്തൻ, കെ.പി. പ്രജിത്ത്കുമാർ എന്നിവർ സംസാരിച്ചു. ജീവിതശൈലീരോഗം തടയാൻ നഗരസഭയിൽ പദ്ധതി വടകര: ജീവിതശൈലീരോഗം തടയാൻ നഗരസഭ പദ്ധതി ഒരുക്കുന്നു. ജനങ്ങളുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾമൂലം പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭ പുതിയ പദ്ധതിയുമായി രംഗത്തുവരുന്നത്. എല്ലാ തരത്തിലുമുള്ള വ്യായാമമുറകളും സ്വായത്തമാക്കാനുള്ള തരത്തിലാണിത് ക്രമീകരിച്ചിരിക്കുന്നത്. ഈ സാമ്പത്തികവർഷം കളരി, യോഗ എന്നിവയിൽ പരിശീലനം നൽകാനാണ് തുക നീക്കിവെച്ചത്. വാർഡുകളിൽനിന്നും പ്രത്യേക അപേക്ഷ ക്ഷണിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ആകെ 50 മണിക്കൂർ തീർത്തും സൗജന്യമായി പരിശീലനം നൽകുകയും ചെയ്യും. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറു മുതൽ ഏഴുവരെയോ അതേപോലെ വൈകീട്ടുള്ള സമയത്തോ തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളിൽ വെച്ചാണ് പരിശീലനം നൽകുക. ഇതിനുള്ള അപേക്ഷ അതത് വാർഡ് കൗൺസിലർ മുഖേനയോ നഗരസഭ ആരോഗ്യവിഭാഗം മുഖേനയോ സമർപ്പിക്കാം. നഗരസഭയുടെ കീഴിൽ വൈവിധ്യമാർന്ന വ്യായാമ സൗകര്യങ്ങൾ അടങ്ങിയ ഒരു പാർക്ക് ആരംഭിക്കുന്നതി​െൻറ മുന്നോടിയായാണ് ഇൗ പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.