ഇനിയും നേരെയാവാതെ കുറ്റ്യാടി ബസ്​സ്​റ്റാൻഡ്

കുറ്റ്യാടി: ഉദ്ഘാടനംചെയ്ത് വർഷം ഒന്നു കഴിഞ്ഞിട്ടും കുറ്റ്യാടി പുതിയ ബസ്സ്റ്റാൻഡ് ഇനിയും നേരെയായില്ല. മഴ കഴിഞ്ഞാൽ ടാറിങ് നടത്തുമെന്നായിരുന്നു പഞ്ചായത്ത് ജനങ്ങൾക്ക് നൽകിയ ഉറപ്പ്. എന്നാൽ, മഴ കഴിഞ്ഞത് അധികൃതർ അറിഞ്ഞമട്ടില്ല. ടാറിങ്ങോ കോൺക്രീറ്റിങ്ങോ നടത്താത്തതിനാൽ റൺവേ ഒരു ഭാഗത്ത് പൊടിക്കളവും എതിർഭാഗം ചളിക്കളവുമാണ്. ബസുകൾ ഓടുമ്പോൾ സോളിങ് നടത്തിയ കല്ലുകൾ തെറിച്ച് യാത്രക്കാർക്ക് പരിക്കേൽക്കുന്നു. ഏറെ ദുരിതം സഹിച്ചാണ് യാത്രക്കാർ സ്റ്റാൻഡിൽ ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇരിപ്പിടങ്ങളോ മറ്റു വിശ്രമസൗകര്യമോ ഇല്ലാത്തതുമൂലം നിന്നു കാൽ കുഴയുകതന്നെ. രൂക്ഷമായ െപാടിശല്യം സഹിക്കവയ്യാതെ മൂക്കുപൊേത്തണ്ട അവസ്ഥ. പരിമിതമായുള്ള യൂറിനൽ സംവിധാനം പലപ്പോഴും ഉപയോഗശൂന്യമാവുന്നതും യാത്രക്കാർക്ക് തിരിച്ചടിയാവുന്നു. ഏറെ പ്രതീക്ഷയോടെ പൊതുജനം കാത്തിരുന്ന പുതിയ സ്റ്റാൻഡ് വലിയ പാരയായിത്തീർന്നിരിക്കുകയാണെന്നാണ് പൊതുവെ ആളുകളുടെ പരാതി. സ്റ്റാൻഡിൽ വിരലിലെണ്ണാവുന്ന കടകളേ തുറന്നിട്ടുള്ളൂ. ലക്ഷക്കണക്കിന് രൂപ സെക്യൂരിറ്റി നൽകി വിളിച്ചെടുത്ത മുറികൾ ബഹുഭൂരിഭാഗവും വ്യാപാരം തുടങ്ങാതെ അടഞ്ഞുകിടപ്പാണ്. റൺവേ കോൺക്രീറ്റ് ചെയ്യാൻ കരാർ നൽകിയിട്ടുണ്ടെന്നും മഴ കഴിഞ്ഞാൽ തുടങ്ങുമെന്നും ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ നേരേത്ത പറഞ്ഞത് പാലിക്കാത്തതിൽ പരക്കെ പ്രതിഷേധമുണ്ട്. മുൻ ഭരണസമിതി നടത്തിയ ബസ്സ്റ്റാൻഡ് യാഡ് നിർമാണത്തിൽ അപാകതയുണ്ടെന്നും അതിനാൽ നികത്തിയ മണ്ണ് കോരിമാറ്റിയേ പുതിയ കോൺക്രീറ്റിങ് നടത്താൻ കഴിയൂ എന്നാണ് ഇപ്പോൾ പറയുന്നത്. അതിനിടെ, സ്റ്റാൻഡിലൂടെ സമീപത്തെ സ്വകാര്യ കെട്ടിടത്തിൽ വൈദ്യുതി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 11 കെ.വി കേബിൾ വലിക്കുന്നതിനുവേണ്ടിയാണ് ബസ്സ്റ്റാൻഡ് പ്രവൃത്തി വൈകിപ്പിക്കുന്നതെന്ന് പരാതിയുയർന്നിട്ടുണ്ട്. കുറ്റ്യാടി പുഴക്കടവിൽ സൂചന ബോര്‍ഡ് സ്ഥാപിച്ചു കുറ്റ്യാടി: മുങ്ങിമരണങ്ങൾ തുടര്‍ക്കഥയായ കുറ്റ്യാടി പുഴക്കടവില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ദുരന്തനിവാരണസേനയുടെയും വാട്‌സ്ആപ് കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിച്ചത്. രജി ഫയര്‍ടെക് ഉദ്ഘാടനം ചെയ്തു. ഷമിം കള്ളാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ നരയങ്കോട്, ടി.കെ. കുഞ്ഞമ്മത്, അബ്ദുല്ല സല്‍മാൻ, കുരിക്കൾ സമീര്‍, മുസ്തഫ, സലാം, അജില്‍ എന്നിവർ സംസാരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർ കുറ്റ്യാടിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ അപകടത്തിൽപെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.