സേനകളിലെ ക്രിമിനലുകളെ നിലക്കുനിർത്തണം ^എൻ. അലി അബ്​ദുല്ല

സേനകളിലെ ക്രിമിനലുകളെ നിലക്കുനിർത്തണം -എൻ. അലി അബ്ദുല്ല മുക്കം: െപാലീസ് നീതി നടപ്പാക്കേണ്ടവരാണെന്നും സേനകളിലെ ക്രിമിനലുകളെ അധികാരികൾ നിലക്കുനിർത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.കെ. ഇസ്മായീൽ വഫയെ വീട്ടുമുറ്റത്ത് ആക്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സുന്നി സംഘടനകൾ മുക്കത്ത് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തമായ അന്വേഷണം നടത്തി ആക്രമികളായ പൊലീസുകാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പൊലീസുകാരിലെ ക്രിമിനലിസം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഭരണാധികാരികൾ പൗരന്മാരെ ശത്രുക്കളായി കാണരുത്. ജനങ്ങളുടെ പക്ഷത്ത് നിന്ന് പദ്ധതികൾ നടപ്പാക്കാൻ സർക്കാറുകൾക്കാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.വൈ.എസ് സംസ്ഥാന െസക്രട്ടറി മജീദ് കക്കാട്, എസ്.എം.എ സംസ്ഥാന െസക്രട്ടറി അഖൂബ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ജി. അബൂബക്കർ, നാസർ ചെറുവാടി, എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഹാമിദലി സഖാഫി പാലാഴി, സലീം അണ്ടോണ, യു.പി. അബ്ദുൽ ഹമീദ്, കെ.ടി. അബ്ദുൽ ഹമീദ്, മജീദ് പൂതൊടി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.