രാജിവെച്ച കൗൺസിലറുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമേറിയത്- ^സി.പി.എം

രാജിവെച്ച കൗൺസിലറുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമേറിയത്- -സി.പി.എം കൊടുവള്ളി: നഗരസഭയിൽ നടക്കുന്ന അഴിമതിയിൽ മനംനൊന്ത് രാജിവെച്ച സ്ഥിരം സമിതി ചെയർപേഴ്സൻ കൂടിയായ റസിയ ഇബ്രാഹിമി​െൻറ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമേറിയതാണെന്ന് സി.പി.എം കൊടുവള്ളി ലോക്കൽ സമ്മേളനം അഭിപ്രായപ്പെട്ടു. അഴിമതിക്കു നേതൃത്വം കൊടുക്കുന്ന ചെയർപേഴ്സനും, ഡെ. ചെയർമാനും രാജിവെച്ച് ഒഴിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആർ.പി. ഭാസ്കര കുറുപ്പ് ഉദ്ഘാടനം ചെയതു. പി.സി. വേലായുധൻ, അജയ് ഘോഷ്, െഷറിന മജീദ്, പി.കെ. ഷിബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.