മുക്കം: എരഞ്ഞിമാവിൽ ഗെയിൽവിരുദ്ധ സമരക്കാരെ തല്ലിച്ചതക്കുകയും സമരപ്പന്തൽ തകർക്കുകയും ചെയ്ത പൊലീസ് നടപടിയിൽ യുവജനതാദൾ (യു) സംസ്ഥാന കമ്മിറ്റി ശക്തിയായി . പിറന്ന മണ്ണിൽ ഭയരഹിതമായി ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വയോമിത്രം പദ്ധതി തുടങ്ങി ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ ഇരുപത്തൊന്നാം വാർഡിൽ 65 വയസ്സ്കഴിഞ്ഞവർക്കുള്ള ക്ഷേമ പദ്ധതി തായ വയോമിത്രം ആരംഭിച്ചു. ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ.അജയ്, ടി.കെ. പോക്കുട്ടി, കെ.സി. മുഹമ്മദലി, മൊയ്തീൻ തിരുവാലൂർ എന്നിവർ സംസാരിച്ചു. കെ.ടി. അബ്ദുറഹ്മാൻ, ഇ.പി. സനൂപ്, ഇ.പി. അശ്റഫ്, സലീന ആയിപ്പൊറ്റ, ഉസ്വത്ത് കരീം, ഷാനിബ ഹസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.